Saturday, July 27, 2024
HomeKeralaഒഴുകിവന്ന തേങ്ങ എടുക്കാൻ ആറ്റിലേക്ക് ചാടി; വയോധികനായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു

ഒഴുകിവന്ന തേങ്ങ എടുക്കാൻ ആറ്റിലേക്ക് ചാടി; വയോധികനായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു

ടൂർ: മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റില്‍ വയോധികനെ കാണാതായി. മണക്കാല സ്വദേശി ഗോവിന്ദനെയാണ് (60) കാണാതായത്.

ഇന്നലെ മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്നു ഇദ്ദേഹം. ഈ സമയം തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറത്തു.

ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലൂം ഫലം കണ്ടില്ല. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular