Saturday, July 27, 2024
HomeGulfഉപപ്രധാനമന്ത്രി യു.എസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി

ഉപപ്രധാനമന്ത്രി യു.എസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി

കുവൈത്ത് സിറ്റി: പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് യു.എസ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് ഡിഫൻസ് സെക്രട്ടറി ഡാനിയല്‍ ഷാപിറോയുമായി ചർച്ച നടത്തി.

പൊതു താല്‍പര്യമുള്ള വിഷയങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ഇരുവരും ചർച്ച ചെയ്തു.

കുവൈത്തും യു.എസും തമ്മിലുള്ള മികച്ച സൗഹൃദ ബന്ധത്തെ കൂടിക്കാഴ്ചയില്‍ ശൈഖ് ഫഹദ് അഭിനന്ദിച്ചതായി പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു. കുവൈത്തിലെ യു.എസ് അംബാസഡർ കാരെൻ സഹറയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

RELATED ARTICLES

STORIES

Most Popular