Saturday, July 27, 2024
HomeUSAസൗത്ത് ഇന്ത്യൻ ചേംബര്‍ യുഎസ് ഓഫ് കോമേഴ്സ് 'ഐ ഗ്ലാസ് ഡ്രൈവ്' ഉദ്ഘാടനം ചെയ്തു

സൗത്ത് ഇന്ത്യൻ ചേംബര്‍ യുഎസ് ഓഫ് കോമേഴ്സ് ‘ഐ ഗ്ലാസ് ഡ്രൈവ്’ ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റണ്‍: ലയണ്‍സ് ഫൗണ്ടേഷനുമായി ചേർന്ന് ‘ഐ ഗ്ലാസ് ഡ്രൈവി’ നൊരുങ്ങി സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ്.

ഉപയോഗിച്ച ‘കണ്ണടകള്‍’ വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ബോക്സുകളില്‍ നിക്ഷേപിക്കുകയും അവിടെനിന്നും അത് ശേഖരിച്ചു സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്കു അയച്ച്‌ അവിടെ കാഴ്ച ശക്തിക്കു കുറവുണ്ടെങ്കിലും കണ്ണട വാങ്ങിച്ച്‌ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുന്ന ലക്ഷകണക്കിനാളുകള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതീയാണ് ‘ഐ ഗ്ലാസ് ഡ്രൈവ് ‘. ലയണ്‍സ് ഫൗണ്ടേഷൻ, ഇങ്ങനെ ലഭിക്കുന്ന പഴയ കണ്ണടകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ റീസൈക്കിള്‍ ചെയ്താണ് അയക്കുന്നത്.

ഐ ഗ്ലാസ് ഡ്രൈവ് എന്ന ഈ നൂതന പദ്ധതി മെയ് 19 നു ഞായറാഴ്ച സ്റ്റാഫ്ഫോഡിലുള്ള ചേംബർ ഹാളില്‍ വച്ച്‌ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഖറിയ കോശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജിജി ഓലിക്കല്‍ സ്വാഗതവും ഫിനാൻസ് ഡയറക്ടർ രമേശ് അത്തിയോടി നന്ദിയും പറഞ്ഞു. ചേംബർ അംഗങ്ങളോടൊപ്പം മേയർ കെൻ മാത്യുവിന്റെ ഭാര്യയും സമ്മേളനത്തില്‍ സംബന്ധിച്ചു. .

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് (SIUCC) ഹൂസ്റ്റണിലെ വിവിധ ഐ ഗ്ലാസ് സ്റ്റോറുകളിലും ഇന്ത്യൻ കടകളിലും ഒരുക്കി വയ്ക്കുന്ന പ്രത്യേക ബോക്സുകളില്‍ കണ്ണടകള്‍ നിക്ഷേപിക്കാവുന്നതാണ്.

ഈ മഹത് സരംഭത്തില്‍ പങ്കെടുത്ത്, മങ്ങിയ കാഴ്ച ഉണ്ടെകിലും കാണാൻ കഴിയാത്തവർക്ക് ഒരു കൈത്താങ്ങാകുവാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular