Saturday, July 27, 2024
HomeGulfസൗദി മനസില്‍ കണ്ട ലക്ഷ്യം 2030 ഉള്ളില്‍ നടപ്പാക്കണം; ലോക രാജ്യങ്ങള്‍ പിന്നിലാകുമോ? ഫ്രഞ്ച് കമ്ബനി...

സൗദി മനസില്‍ കണ്ട ലക്ഷ്യം 2030 ഉള്ളില്‍ നടപ്പാക്കണം; ലോക രാജ്യങ്ങള്‍ പിന്നിലാകുമോ? ഫ്രഞ്ച് കമ്ബനി അക്കൗണ്ടില്‍ കോടികള്‍

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി അറേബ്യ. എന്നാല്‍ അടുത്ത കാലത്തായി സല്‍മാൻ രാജകുമാരൻ സൗദി അറേബ്യയുടെ ഭരണസിര കേന്ദ്രത്തില്‍ എത്തിയതോടെ വലിയ മാറ്റങ്ങള്‍ക്ക് സൗദി സാക്ഷ്യം വഹിച്ചിരുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുക എന്നത്. ഇതേ തുടർന്ന് മറ്റ് മേഖലകളിലേക്ക് വലിയ നിക്ഷേപം സൗദി നടത്തിയിരുന്നു. അതില്‍ ഒന്നാണ് ടൂറിസം മേഖല.

സല്‍മാൻ രാജകുമാരൻ അവതരിപ്പിച്ച വിഷൻ 2030 പദ്ധതികളില്‍ ഏറ്റവും പ്രധാന്യം നല്‍കിയതും ടൂറിസത്തിനാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. ഇപ്പോഴിതാ ഈ തീരുമാനത്തിന് കരുത്തുപകരാൻ നിർണായക നീക്കം നടത്തിയിരിക്കുകയാണ് സൗദി. തങ്ങളുടെ ദേശീയ വിമാനക്കമ്ബനി 100 എയർബസ് ജെറ്റ് വിമാനങ്ങള്‍ ഓർഡർ ചെയ്തിരിക്കുകയാണ്.

സൗദിയ എയർലൈനും അവരുടെ ബഡ്ജറ്റ് ക്യാരിയറായ ഫ്‌ളൈ ഡീലും ചേർന്നാണ് ഫ്രഞ്ച് കമ്ബനിയായ എയർബസില്‍ നിന്നും 105 വിമാനങ്ങള്‍ ഓർഡർ ചെയ്തത്. 12 എ 320 വിമാനങ്ങളും 93 എ321 വിമാനങ്ങളുമാണ് കമ്ബനി ഓർഡർ ചെയ്തത്. 100ല്‍ കൂടുതല്‍ വരുന്ന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ 2030 ആകുമ്ബോഴേക്കും 150 മില്യണ്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് സൗദിയ എയർലൈൻ വ്യക്തമാക്കി.

ഫെബ്രുവരിയില്‍, എയർബസ് അവരുടെ വാർഷിക വരുമാന റിപ്പോർട്ടിലെ ലാഭത്തെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. 800 വാണിജ്യ വിമാനങ്ങളാണ് ആ സമയത്ത് കമ്ബനി ഡെലിവറി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ 67 എണ്ണം കൂടുതലാണ്. അടുത്തിടെ ബോയിംഗ് വിമാനങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളും എയർബസിന്റെ ബിസിനസ് വർദ്ധിപ്പിക്കാൻ ഒരു കാരണമാണ്.

2018ലും 2019ലും ബോയിംഗ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് 346 പേർ കൊല്ലപ്പെട്ടിരുന്നു. എത്യോപ്യയിലും ഇൻഡോനേഷ്യയിലുമായിരുന്നു അപകടം. കൂടാതെ അലാസ്‌ക എയർലൈൻ അടുത്തിടെ വാങ്ങിയ 737 മാക്സ് 9 വിമാനത്തിന്റെ ഡോർ ആകാശത്ത് വച്ച്‌ തുറന്നുപോയതും ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക ഉയർത്തിയിരുന്നു. 130 മുതല്‍ 180 വരെ സീറ്റുമായി എ321 നിയോ വിമാനങ്ങള്‍ പുറത്തിറക്കിയതാണ് എയർബസിന് ഏറ്റവും ഗുണമായത്. ഉയർന്ന ഇന്ധനക്ഷമതയുള്ള എഞ്ചിൻ ഉള്‍പ്പെടുത്തിയത് കൊണ്ട് തന്നെ ഈ വിമാനങ്ങള്‍ വാങ്ങാൻ കൂടുതല്‍ കമ്ബനികളും താല്‍പര്യം പ്രകടിപ്പിച്ചു.

RELATED ARTICLES

STORIES

Most Popular