Thursday, July 18, 2024
HomeIndiaവരിക്കാര്‍ പരാതിയിലൂടെ പോരാടി നേടിയ റീച്ചാര്‍ജ് പ്ലാൻ, ഇവ ഒഴിവാക്കിയാല്‍ പോക്കറ്റ് കീറും!

വരിക്കാര്‍ പരാതിയിലൂടെ പോരാടി നേടിയ റീച്ചാര്‍ജ് പ്ലാൻ, ഇവ ഒഴിവാക്കിയാല്‍ പോക്കറ്റ് കീറും!

ന്ത്യയിലെ ടെലിക്കോം കമ്ബനികള്‍ കുറച്ച്‌ വർഷങ്ങള്‍ മുൻപ് വരെ ഒരു മാസം മുഴുവൻ വാലിഡിറ്റി ലഭ്യമാക്കുന്ന റീച്ചാർജ് പ്ലാനുകള്‍ ലഭ്യമാക്കിയിരുന്നില്ല.

അ‌തായത് 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയൊക്കെയായിരുന്നു ഈ റീച്ചാർജ് പ്ലാനുകളുടെ വാലിഡിറ്റി എത്തിയിരുന്നത്. അ‌വ ഒരിക്കലും റൗണ്ട് വാലിഡിറ്റി നല്‍കിയിരുന്നില്ല.

അ‌തായത് ഒരു മാസത്തേക്കോ രണ്ട് മാസത്തേക്കോ മൂന്ന് മാസത്തേക്കോ ഒരു പ്ലാൻ തെരഞ്ഞെടുത്താല്‍ അ‌വിടെയെല്ലാം രണ്ടും നാലും ആറും ദിവസങ്ങള്‍ വീതം കുറവ് വാലിഡിറ്റിയാണ് ലഭ്യമായിരുന്നത്. അ‌വ ഒരിക്കലും റൗണ്ട് വാലിഡിറ്റി നല്‍കിയിരുന്നില്ല. ഇതിലൂടെ വർഷത്തില്‍ 13 മാസത്തിന് വേണ്ട റീച്ചാർജ് വരിക്കാർ ചെയ്യേണ്ടിവന്നു.

എന്നാല്‍ വരിക്കാരുടെ ഏറെ നാളത്തെ പരാതികളെ തുടർന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശപ്രകാരം ടെലിക്കോം കമ്ബനികള്‍ക്ക് കുറഞ്ഞത് 30 ദിവസത്തെ സേവന വാലിഡിറ്റിയുള്ള പ്ലാനുകള്‍ അ‌വതരിപ്പിക്കേണ്ടി വന്നു. അ‌ങ്ങനെയാണ് ‘വർഷത്തില്‍ 13 മാസം’ എന്ന പ്രസിദ്ധമായ കൊള്ളയ്ക്ക് പരിഹാരമായത്.

ട്രായ് നിർദേശപ്രകാരം മാസം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകള്‍ അ‌വതരിപ്പിച്ചെങ്കിലും 28, 56, 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകള്‍ ഇപ്പോഴും ടെലിക്കോം കമ്ബനികളുടെ പ്ലാനുകളുടെ പട്ടികയില്‍ സജീവമായി കാണാം. എങ്കിലും അ‌തോടൊപ്പം ഇപ്പോള്‍ 30, 60, 90 ദിവസ വാലിഡിറ്റികളിലുള്ള പ്ലാനുകളും ലഭ്യമായിരിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്ബനികളില്‍ ഒന്നായ എയർടെല്‍ തങ്ങളുടെ വരിക്കാർക്കായി 30, 60, 90 ദിവസത്തെ സേവന വാലിഡിറ്റിയുള്ള ഒന്നിലധികം പ്ലാനുകള്‍ അ‌വതരിപ്പിച്ചിട്ടുണ്ട്. സൗജന്യ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അ‌ടക്കം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ പ്ലാനുകള്‍ എത്തുന്നത്. ഈ പ്ലാനുകളെക്കുറിച്ചും അ‌വയുടെ ആനുകൂല്യങ്ങളെക്കുറിച്ചും പരിചയപ്പെടാം.

30 ദിവസ വാലിഡിറ്റി ലഭിക്കുന്ന എയർടെല്‍ പ്ലാനുകള്‍: എയർടെല്ലിന് 30 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കുന്ന മൂന്ന് പ്ലാനുകള്‍ ഉണ്ട്. അ‌വ 199 രൂപ, 296 രൂപ, 489 രൂപ നിരക്കുകളില്‍ എത്തുന്നു. ഈ പ്ലാനുകളിലെല്ലാം അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്‌എംഎസ്, എയർടെല്‍ താങ്ക്സ് ആനുകൂല്യങ്ങള്‍ എന്നിവ സഹിതമാണ് എത്തുന്നത്.

30 ദിവസ വാലിഡിറ്റിയില്‍ എത്തുന്ന എയർടെല്‍ പ്ലാനുകളിലെ ഡാറ്റയുടെ അ‌ളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. 199 രൂപയുടെ പ്ലാനില്‍ 3 ജിബി ഡാറ്റയും 296 രൂപ പ്ലാനില്‍ 25 ജിബി ഡാറ്റയും 489 രൂപയുടെ പ്ലാനില്‍ 50 ജിബി ഡാറ്റയും ആണ് ലഭിക്കുക. 296 രൂപയുടെയും 489 രൂപയുടെയും പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് 5G ഡാറ്റ ഓഫറും ലഭിക്കും.

60 ദിവസ വാലിഡിറ്റിയുള്ള എയർടെല്‍ പ്ലാൻ: 519 രൂപയുടെ എയർടെല്‍ പ്ലാനിന് 60 ദിവസ വാലിഡിറ്റിയുണ്ട്. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്‌എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണിതിലെ പ്രധാന ആനുകൂല്യങ്ങള്‍. അണ്‍ലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിള്‍, സൗജന്യ ഹെലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് തുടങ്ങിയ എയർടെല്‍ താങ്ക്സ് ആനുകൂല്യങ്ങളും ഇതിലുണ്ട്.

90 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെല്‍ പ്ലാൻ: 779 രൂപയുടെ എയർടെല്‍ പ്ലാൻ 90 ദിവസ വാലിഡിറ്റിയില്‍ വരുന്നു. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്‌എംഎസും നല്‍കുന്നു. അണ്‍ലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിള്‍, സൗജന്യ ഹെലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവയാണീ പ്ലാനിലെ അധിക ആനുകൂല്യങ്ങള്‍.

RELATED ARTICLES

STORIES

Most Popular