Saturday, July 27, 2024
HomeKeralaവീട്ടില്‍ കയറി ആക്രമണം നടത്തി; അന്വേഷണത്തിനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്തു; യുവാക്കള്‍ പിടിയില്‍

വീട്ടില്‍ കയറി ആക്രമണം നടത്തി; അന്വേഷണത്തിനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്തു; യുവാക്കള്‍ പിടിയില്‍

തൃശൂർ: വീട് കയറി ആക്രമണം നടത്തുകയും അന്വേഷണത്തിന് എത്തിയ പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍.

വീട്ടില്‍ കയറി അക്രമം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച്‌ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തിയ കേസിലെ പ്രതികളെയാണ് പാവറട്ടി പൊലീസ് അറസ്റ്റു ചെയ്തത്.

മുല്ലശേരി പൂച്ചക്കുന്ന് സ്വദേശി രായംമരയ്ക്കാർ വീട്ടില്‍ ഷിഹാബ് എന്നു വിളിക്കുന്ന മുഹമ്മദ് ഹനീഫ (40), ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടത്ത് വീട്ടില്‍ മിഥുൻ (27), എളവള്ളി പണ്ടറക്കാട് സ്വദേശി വടേരി വീട്ടില്‍ സനോജ് (27) എന്നിവരെയാണ് ഇൻസ്‌പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍് അറസ്റ്റു ചെയ്തത്.

പൂച്ചക്കുന്ന് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ടം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വധശ്രമം, കവർച്ച, ഭവനഭേദനം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളുമാണിവരെന്ന് പൊലീസ് പറഞ്ഞു.

ഒന്നാം പ്രതി മുഹമ്മദ് ഹനീഫ റൗഡി ലിസ്റ്റില്‍ പേരുള്ളയാളാണ്. ഇയാള്‍ക്ക് പാവറട്ടി, ചാവക്കാട്, മാള എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും രണ്ടാം പ്രതി മിഥുനിന്റെ പേരില്‍ അന്തിക്കാട്, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളും മൂന്നാം പ്രതി സനോജിന്റെ പേരില്‍ പാവറട്ടി സ്റ്റേഷനില്‍ പതിനാലോളം കേസുകളുമാണുള്ളതെന്ന് പൊലീസ് അറിയിച്ചു.

അന്വഷണ സംഘത്തില്‍ സബ് ഇൻസ്‌പെക്ടർമാരായ ജോഷി എം.ജെ, സജീവ് ഐ.ബി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നന്ദകുമാർ, സിവില്‍ പൊലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, പ്രവീണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

STORIES

Most Popular