Thursday, April 25, 2024
HomeIndiaസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് പ്രധാനമന്ത്രി

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലുകള്‍ അവതരിപ്പിക്കും.

ഇത്തവണത്തേത് സുപ്രധാന സമ്മേളനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനഹിത തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യതാത്പര്യങ്ങള്‍ അനുസരിച്ചുള്ള ചര്‍ച്ചകള്‍ വേണം. എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണ്.എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം. സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാല്‍ പാര്‍ലമെന്റിന്റെ അന്തസ് കാക്കണം. ബഹളംവയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണമെന്ന് മോദി പറഞ്ഞു.

പാര്‍ലമെന്റിനോടും സ്പീക്കറോടുമുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്ന് ശൈത്യകാലസമ്മേളനം തുടങ്ങുന്നതിന് മുമ്ബായി മോദി പറഞ്ഞു.കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതേത്തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തിവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular