Tuesday, June 25, 2024
HomeEuropeബയേണ്‍ പരിശീലകനാവാനുള്ള ലിസ്റ്റില്‍ കൊമ്ബനിയും

ബയേണ്‍ പരിശീലകനാവാനുള്ള ലിസ്റ്റില്‍ കൊമ്ബനിയും

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ബയേണ്‍ മ്യൂണിക്ക് ബേർണ്‍ലി പരിശീലകൻ കൊമ്ബനിയെയും ലക്ഷ്യമിടുന്നുണ്ട് എന്ന് റിപ്പോർട്ടുകള്‍.

ടുഷലിന് പകരക്കാരനായി പലരെയും പരിഗണിക്കുന്നവർക്ക് ഒപ്പം ഇപ്പോള്‍ കൊമ്ബനിയും ലിസ്റ്റില്‍ വന്നിരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ ബേർണ്‍ലി പ്രീമിയർ ലീഗില്‍ നിന്ന് റിലഗേറ്റ് ആയതോടെ കൊമ്ബനിയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാവുകയാണ്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്ബനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതല്‍ ബേർണ്‍ലിയില്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. ബേർണ്‍ലി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിക്കാനും കൊമ്ബനിക്ക് ആയിരുന്നു. എന്നാല്‍ പ്രീമിയർ ലീഗില്‍ ആ മികവ് തുടരാൻ കൊമ്ബനിക്ക് ആയില്ല. ഇതിനു മുമ്ബ് ബെല്‍ജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്ബനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങള്‍ നേടിയിരുന്നു. ഇതില്‍ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉള്‍പ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular