Saturday, July 27, 2024
Homehealthമുഖത്ത് ചുളിവുകള്‍ വരുന്നത് എന്ത് കൊണ്ട്

മുഖത്ത് ചുളിവുകള്‍ വരുന്നത് എന്ത് കൊണ്ട്

മുഖത്ത് ചുളിവുകള്‍ വരുന്നത് പ്രായമാകുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്. അതുകൊണ്ടുതന്നെ മുഖത്ത് നേരിയ തോതില്‍ ചുളിവുകള്‍ കണ്ടാല്‍ പോലും ചിലരുടെ ഹൃദയം തകരും.

പക്ഷേ ചില ദിവസങ്ങളില്‍ ഉറക്കമെഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്ബോള്‍ മുഖത്ത് ചുളിവുകള്‍ പോലെ കണ്ട് ചിലരെങ്കിലും ഞെട്ടിയിട്ടുണ്ടാകും. പ്രായം അധികമൊന്നും ആകാതെ തന്നെ ഒരു രാത്രി കൊണ്ട് മുഖത്ത് ചുളിവുകള്‍ വീണോ എന്നുകരുതി അതിശയിച്ചുപോയിട്ടുണ്ടാകും. അവ പക്ഷേ പ്രായമാകലിന്റെ ലക്ഷണമല്ല. പിന്നെ അവ എന്താണെന്ന് പരിശോധിക്കാം. സ്ലീപ്പ് റിങ്കിള്‍സ് സ്ലീപ്പ് റിങ്കിള്‍സ് അഥവാ ഉറക്കം കാരണം മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ആണ് ഇവ. ഇവ താത്കാലികമായി മാത്രം മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ആണ്. പക്ഷേ പ്രായമാകല്‍ കാരണം ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുമ്ബോള്‍ ഉറക്കശേഷം വരുന്ന ഈ ചുളിവുകള്‍ അവിടെ തന്നെ നിലനില്‍ക്കാന്‍ സാധ്യത കൂടുതലാണ്.

ഉറക്കം കാരണം മുഖത്ത് ചുളിവുകള്‍ വീഴുന്നത് എങ്ങനെയാണെന്ന് നോക്കാം. ഉറക്കശേഷം മുഖത്ത് ചുളിവുകള്‍ വരാനുള്ള കാരണം പല കാരണങ്ങള്‍ കൊണ്ട് മുഖത്ത് ചുളിവുകള്‍ വരാം. പ്രായമാകല്‍, സൂര്യപ്രകാശമേല്‍ക്കല്‍, പുകവലി, വെള്ളം കുടിക്കുന്നതിലെ കുറവ്, മുഖം കൊണ്ടുള്ള ഭാവപ്രകടനങ്ങള്‍, ഉറക്ക രീതി എന്നിങ്ങനെ പല ഘടകങ്ങള്‍ മുഖത്ത് ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നുണ്ട്. മലര്‍ന്ന് കിടക്കുമ്ബോള്‍ മുഖത്തെ ചര്‍മ്മത്തിന് കേടുപാടുകളൊന്നും വരുന്നില്ല. നേരെമറിച്ച്‌ ഒരു വശം ചരിഞ്ഞ് കിടക്കുന്നതോ കമഴ്ന്ന് കിടക്കുന്നതോ കാരണം മുഖത്തെ ചര്‍മ്മം ഞെരുങ്ങുകയും അമരുകയും ചെയ്യും. ഇതിലൂടെ മുഖത്തെ ചര്‍മ്മം ചുളിയുകയും ചര്‍മ്മത്തില്‍ വരകള്‍ വീഴുകയും ചെയ്യും. ഉറക്കത്തിനിടെ മുഖം പല വശങ്ങളിലേത്ത് ചരിക്കുക വഴി മുഖത്ത് പലയിടങ്ങളിലായി ചുളിവുകളും വരകളും വീഴും. കിടക്കുമ്ബോള്‍ ഈ രണ്ട് രീതികളില്‍ കിടക്കുന്നവര്‍ മലര്‍ന്ന് കിടക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ ഇടക്കിടക്ക് കിടക്കുന്ന രീതി മാറ്റുകയോ ചെയ്യുക. മുഖം നോക്കി കിടക്കുന്ന രീതി മനസ്സിലാക്കാം ഉറക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന ചുളിവുകള്‍ യുവാക്കളുടെ മുഖത്ത് നിന്നും വളരെ വേഗം പോകും.

പക്ഷേ ഏറെക്കാലം, ദിവസവും ഇത്തരം ചുളിവുകള്‍ ഉണ്ടായാല്‍ അത് ഒരുപക്ഷേ മുഖത്ത് നിലനിന്നുവെന്ന് വരാം. പ്രായമാകുമ്ബോള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും വളരെ എളുപ്പത്തില്‍ ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ ഉറക്കത്തിലുള്ള കിടത്തം മൂലം ഉണ്ടാകുന്ന ചുളിവുകള്‍ മുഖത്ത് സ്ഥിരമായി നിലനിന്നുവെന്നുവരാം. ഒരു വശത്ത് തന്നെ കിടക്കുമ്ബോള്‍ എത്രനേരം മുഖത്തിന്റെ ഒരു വശം അമര്‍ന്നുകിടന്നു, എത്രത്തോളം ശക്തി മുഖത്തെ ചര്‍മ്മത്തില്‍ അനുഭവപ്പെട്ടു, തലയിണയുടെ ഏത് ഭാഗത്താണ് മുഖം അമര്‍ന്നത് എന്നിവയെല്ലാം അനുസരിച്ചാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍ എത്രത്തോളം കഠിനമായിരിക്കുമെന്ന് തീരുമാനിക്കപ്പെടുക. ചര്‍മ്മസംരക്ഷണത്തിലൂടെ ചുളിവുകള്‍ മാറുമോ കൊളാജനും ഇലാസ്റ്റിനും ചര്‍മ്മത്തിലെ ആന്തരിക പാളിയായ ഡെര്‍മിസിലെ രണ്ട് പ്രധാന ഘടകങ്ങളാണ്. ചര്‍മ്മത്തിന്റെ ഘടന തീരുമാനിക്കുന്നതും ഇലാസ്തികത നിശ്ചയിക്കുന്നതും ഇവയാണ്. ചര്‍മ്മസംരക്ഷണത്തിലൂടെ കൊളാജന്‍ ശരീരത്തിലെത്തിയാല്‍ ഇലാസ്തികത മെച്ചപ്പെടുകയും ചുളിവുകള്‍ വരാനുള്ള സാധ്യത കുറയുകയും ചെയ്യും.

മനുഷ്യശരീരത്തില്‍ സ്വാഭാവികമായി തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒന്നാണ് ഹയലുറോണിക് ആസിഡ്. ചര്‍മ്മത്തിലെ ഇലാസ്റ്റിനും കൊളാജനും ശരിയായ അളവില്‍ നിലനിര്‍ത്തുന്നത് ഈ ആസിഡാണ്. അതുകൊണ്ട് ചര്‍മ്മസംരക്ഷണ ലേപനങ്ങളിലും ജെല്ലുകളിലും ലോഷനുകളിലും ഈ ആസിഡ് ഉണ്ടാകാറുണ്ട്. ഇവ കൂടാതെ മോയ്സ്ചുറൈസുകള്‍ തേക്കുന്നതും പലതരത്തില്‍ ചര്‍മ്മാരോഗ്യം സംരക്ഷിക്കും. തലയിണക്കവറുകള്‍ മാറ്റിയാല്‍ ചുളിവ് വരാതിരിക്കുമോ തലയിണക്കവറുകള്‍ സില്‍ക്കോ അതുപോലെ വളരെ മൃദുലമായ തുണികളോ കൊണ്ടുള്ളതാണെങ്കില്‍ ചുളിവുകള്‍ വരുന്നത് കുറയ്ക്കാനാകും. ഇത്തരം തുണികള്‍ ചര്‍മ്മം അമര്‍ന്നിരിക്കാതെ തെന്നിനീങ്ങാന്‍ സഹായിക്കും. ചര്‍മ്മത്തിനും മുടിക്കും ദോഷം ചെയ്യാത്ത തലയിണകള്‍ തന്നെ ഇന്ന് ലഭ്യമാണ്. പരമാവധി മലര്‍ന്ന് കിടക്കാന്‍ ശ്രമിക്കുക എന്നതാണ് ഉറക്കത്തെ തുടര്‍ന്നുള്ള ചുളിവുകള്‍ തടയാനുള്ള ഉത്തമ പ്രതിവിധി.

RELATED ARTICLES

STORIES

Most Popular