Saturday, July 27, 2024
HomeEntertainment2024 ലെ റിപ്പോര്‍ട്ട് പറയുന്നു ലോകത്തിലെ ബെസ്ററ് മദ്യം ഇതാണെന്ന്: നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഏതാണ്?

2024 ലെ റിപ്പോര്‍ട്ട് പറയുന്നു ലോകത്തിലെ ബെസ്ററ് മദ്യം ഇതാണെന്ന്: നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഏതാണ്?

ദ്യപാനികള്‍ക്കൊരു സന്തോഷ വാർത്ത ലാസ് വെഗാസിലെ മൂന്നാം വാർഷിക TAG ഗ്ലോബല്‍ സ്പിരിറ്റ്‌സ് അവാർഡ് അവരുടെ ഈ വർഷത്തെ അവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

TAG മറ്റുള്ളവരെ പോലെയല്ല, ഈ വർഷത്തെ വിധികർത്താക്കള്‍ ഒരു ഉല്‍പ്പന്നത്തെ മറ്റൊന്നില്‍ നിന്ന് വേറിട്ടു നിർത്തുന്ന വ്യതിരിക്തമായ ഗുണങ്ങള്‍ ആസ്വദിക്കാൻ അധികം സമയമെടുത്തു. അവസാനമായി, സ്വാദും രുചിയും ലഭിക്കുവാൻ ഞങ്ങള്‍ ഓരോ ഉല്‍പ്പന്നവും അഞ്ച് പോയിൻ്റ് സ്കെയിലില്‍ – മെഷർ ചെയ്തു എന്നാണ് വിധി കർത്താക്കളില്‍ ഒരാള്‍ മാധ്യമങ്ങളോട് രേഖപ്പെടുത്തിയത്. TAG ല്‍ ഫൈനലിസ്റ്റ്, ബെസ്റ്റ് ബൈ എന്നീ പദവികള്‍ 2024-ലെ അവാർഡുകളില്‍ പുതിയതായി ആരംഭിച്ച സെക്ഷൻ ആയിരുന്നു.

വെസ്റ്റേണ്‍ മൊണ്ടാനയിലെ നിന്നുള്ള ക്രാഫ്റ്റ് ഓഫറായ മെയിലി ആയിരുന്നു വിജയി. (MAY-lee) 80-പ്രൂഫ് സ്പിരിറ്റ് 2023-ൻ്റെ തുടക്കത്തില്‍ നടൻ ജേസണ്‍ മോമോയും സുഹൃത്തും കരകൗശല വിദഗ്ധനുമായ ബ്ലെയ്ൻ ഹാല്‍വോർസണും ചേർന്ന് നിർമ്മിച്ചതാണ് ഈ വോഡ്ക്ക. ശുദ്ധമായ ധാന്യങ്ങള്‍ ഉപയോഗിച്ച്‌ പ്രത്യകം കടഞ്ഞെടുത്താണ് ഈ വോഡ്‌ക തയാറാക്കിയിരിക്കുന്നത്.

ഈ വോഡ്ക യഥാർത്ഥത്തില്‍ ഐസ് പോലും ചേർക്കാതെ തനിയെ കുടിക്കാവുന്നതും രുചികരവുമാകുമെന്ന് ഹാല്‍വോർസണ്‍ അഭിപ്രായപ്പെട്ടു. ഉപയോഗിച്ച ധാന്യങ്ങള്‍ മെയിലി വെളിപ്പെടുത്തുന്നില്ലെങ്കിലും, അതില്‍ . വാനില, കാൻഡിഡ് സിട്രസ് രുചി എന്നിവ അനുഭവിക്കാൻ കഴിഞ്ഞു എന്നാണ് കുടിച്ചവരുടെ അഭിപ്രായം

RELATED ARTICLES

STORIES

Most Popular