Saturday, July 27, 2024
HomeKeralaആവര്‍ത്തിച്ചുള്ള ചികിത്സ പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതലയോഗം ഇന്ന്

ആവര്‍ത്തിച്ചുള്ള ചികിത്സ പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതലയോഗം ഇന്ന്

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് – ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രിൻസിപ്പല്‍മാർ, വൈസ് പ്രിൻസിപ്പല്‍മാർ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തില്‍ നേരിട്ട് പങ്കെടുക്കും.

യോഗത്തില്‍ മെഡിക്കല്‍ കോളജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങള്‍ വിലയിരുത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് യോഗം. സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗവും ഇന്ന് ചേരും. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ നിലപാട്.

ഇന്നത്തെ യോഗത്തില്‍ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്‌മെന്‍റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകും.

RELATED ARTICLES

STORIES

Most Popular