Saturday, July 27, 2024
HomeIndiaആര്‍സിബിയെ മെരുക്കാൻ സഞ്ജുവിന് തന്ത്രങ്ങളോതി സംഗക്കാര; വിജയവഴിയില്‍ തിരിച്ചെത്തുമോ രാജസ്ഥാൻ?

ആര്‍സിബിയെ മെരുക്കാൻ സഞ്ജുവിന് തന്ത്രങ്ങളോതി സംഗക്കാര; വിജയവഴിയില്‍ തിരിച്ചെത്തുമോ രാജസ്ഥാൻ?

പിഎല്ലില് ആദ്യ എലിമിനേറ്ററില് നാളെ വിരാട് കോഹ്ലിയുടെ റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നേരിടാനിറങ്ങുമ്ബോള്‍ അവസാന വട്ട ഒരുക്കവും പൂർത്തിയാക്കി സഞ്ജുവിന്റെ രാജസ്ഥാന് റോയല്സ്.

മുഖ്യ പരിശീലകൻ കുമാർ സംഗക്കാരയുടെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ടീം ടീമിന്റെ ബാറ്റർമാർക്കൊപ്പം ദീർഘസമയം ചെലവഴിച്ച്‌ നിർദ്ദേശങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കാണാനായത്. നായകൻ സഞ്ജു സാംസണ് നിർണായക മത്സരത്തില്‍ ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല.

ബുധനാഴ്ച രാത്രി 7.30ന് അഹമ്മദാബാദിലാണ് തീപാറും പോരാട്ടം. കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റാണ് രാജസ്ഥാൻ റോയല്‍സിന്റെ വരവ്. ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയാതെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് സഞ്ജുവും കൂട്ടരും ഇറങ്ങുന്നതെന്നത് ആരാധകരുടെ നെഞ്ചിടിപ്പും കൂട്ടുന്നുണ്ട്. രാജസ്ഥാൻ നിരയില്‍ നിരവധി പ്രശ്നങ്ങള്‍ അവരെ അലട്ടുന്നുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും താരങ്ങള്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കേണ്ട സമയമാണിത്.

ഓപ്പണിങ്ങില്‍ യശസ്വി ജെയ്സ്വാളിനൊപ്പം ആരാകും ഇറങ്ങുകയെന്നതും സംശയത്തിലാണ്. ടോം കോഹ്ലർ കഴിഞ്ഞ മത്സരത്തില്‍ കളിക്കാനിറങ്ങിയെങ്കിലും ടീമിന് മോശം തുടക്കമാണ് സമ്മാനിച്ചത്. ഇത് ടീമിനെ ഒന്നടങ്കം അനാവശ്യ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. രാജസ്ഥാനായി സഞ്ജുവും റിയാൻ പരാഗും ഒഴികെ ഈ സീസണില്‍ മറ്റാരും വേണ്ടത്ര സ്ഥിരത പുലർത്തിയിട്ടില്ല. റോവ്മാൻ പവല്‍ ഉള്‍പ്പെടെയുള്ള ഫിനിഷർമാരും വേണ്ടത്ര മികവ് കാണിച്ചിട്ടില്ല. ആര്സിബിക്കെതിരെ രാജസ്ഥാന് പ്ലേയിങ് ഇലവനില് മാറ്റം വരുത്തുമോ എന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്.

കൊല്ക്കത്തയേക്കാള് മുമ്ബ് പ്ലേ ഓഫിലെത്തുമെന്ന് കരുതിയ ടീമാണ് രാജസ്ഥാന്. എന്നാല് അവസാന മത്സരങ്ങളില് തുടര്ച്ചയായി നാല് തോല്വി ഏറ്റുവാങ്ങി. മറുവശത്ത് ആര്സിബിയാവട്ടെ അവസാന ആറ് മത്സരങ്ങള് തുടര്ച്ചയായി ജയിച്ചാണ് പ്ലേഓഫിലെത്തിയത്. എട്ട് മത്സരങ്ങളില് ഒരു ജയം മാത്രമാണ് അവര്ക്കുണ്ടായിരുന്നത്. ആദ്യം പുറത്താവുന്നത് ആര്സിബി ആയിരിക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാല് അവിശ്വസനീയമായാണ് ആര്സിബി പ്ലേ ഓഫിലെത്തിയത്.

RELATED ARTICLES

STORIES

Most Popular