Friday, July 26, 2024
HomeIndia'ബിജെപിക്ക് 370, എന്‍ഡിഎക്ക് 400-' രണ്ടും നടക്കില്ലെന്ന് പ്രശാന്ത് കിഷോര്‍; പ്രവചനം ഇങ്ങനെ

‘ബിജെപിക്ക് 370, എന്‍ഡിഎക്ക് 400-‘ രണ്ടും നടക്കില്ലെന്ന് പ്രശാന്ത് കിഷോര്‍; പ്രവചനം ഇങ്ങനെ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത് പോലെ ബി ജെ പിക്ക് 370 സീറ്റ് കിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍.

ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് 370 സീറ്റുകള്‍ സ്വന്തമായി നേടുക അസാധ്യമാണെന്ന് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ബി ജെ പിക്ക് 300 സീറ്റുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ രോഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ട ദിവസം മുതല്‍ ഇത് സാധ്യമല്ലെന്ന് ഞാന്‍ പറയുന്നുണ്ട്. ഇതെല്ലാം പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്താനുള്ള മുദ്രാവാക്യമാണ്,’ പ്രശാന്ത് പറഞ്ഞു.

ബിജെപിക്ക് 370 സീറ്റുകള്‍ നേടുക അസാധ്യമാണ് എന്നും എന്നാല്‍ അവര്‍ കേവലഭൂരിപക്ഷമായ 270 ല്‍ താഴെ പോകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അതേ സീറ്റുകള്‍ (303 സീറ്റുകള്‍) അല്ലെങ്കില്‍ കുറച്ചുകൂടി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബി ജെ പിക്ക് വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ വലിയ ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ തെക്കും കിഴക്കും സീറ്റുകള്‍ കുതിച്ചുയരും.’2019 തിരഞ്ഞെടുപ്പില്‍ ബി ജെ പി 303 സീറ്റുകള്‍ നേടിയത് എവിടെയാണെന്ന് നോക്കൂ. ആ 303 സീറ്റുകളില്‍ 250 ഉം വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നാണ്. ഇതില്‍ അവര്‍ക്ക് കാര്യമായ നഷ്ടം (50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സീറ്റുകള്‍) ഉണ്ടോ എന്നതാണ് പ്രധാന ചോദ്യം,’ പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.

കിഴക്കന്‍, തെക്ക് മേഖലകളില്‍ ബിജെപിക്ക് നിലവില്‍ 50 സീറ്റുകളാണുള്ളത്. അത് 15-20 സീറ്റുകള്‍ വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ വ്യാപകമായ രോഷം രാജ്യത്ത് ഇല്ലെന്നും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിരാശ തോന്നുന്ന സമൂഹത്തിലെ ഒരു വിഭാഗം ഭൂരിപക്ഷമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പാര്‍ട്ടിയ്ക്കെതിരെയോ അതിന്റെ നേതാവിനെതിരെയോ ജനങ്ങള്‍ക്കിടയില്‍ കാര്യമായ രോഷം ഉണ്ടാകുമ്ബോഴാണ് ഒരു സര്‍ക്കാര്‍ തോല്‍ക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ വ്യാപകമായ രോഷം ഉണ്ടെന്ന് ഇരുപക്ഷത്തു നിന്നും (സര്‍ക്കാരില്‍ നിന്നോ പ്രതിപക്ഷത്തു നിന്നോ) കേള്‍ക്കാനില്ല എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular