Thursday, April 18, 2024
HomeKeralaമുസ്ലീംലീഗ് താഴത്തട്ടില്‍ ചീയുന്നു; ലീഗിനു പിന്നാലെ എംഎസ്എഫ്

മുസ്ലീംലീഗ് താഴത്തട്ടില്‍ ചീയുന്നു; ലീഗിനു പിന്നാലെ എംഎസ്എഫ്

മുസ്ലീംലീഗില്‍ താഴത്തട്ടില്‍ ചീയുകയാണ്. മുസ്ലീംലീഗിലെ സാമ്പത്തിക തട്ടിപ്പും സാമ്പത്തിക ആരോപണങ്ങളും നിറഞ്ഞുനില്്ക്കുമ്പോള്‍ തന്നെ നേതാക്കള്‍ക്കെതിരേയുള്ള ലൈംഗീക പീഡനപരാതികളും ഉയരുന്നു. സമൂഹത്തില്‍ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ വളര്‍ന്നുവെന്നാണ് ഇവരുടെ പരാതി കാണിക്കുന്നത്. മുസ്ലീംലീഗിനുള്ളില്‍ ചീഞ്ഞു നാറുന്ന കഥകള്‍ വളര്‍ന്നു വരികയാണ്. കള്ളപ്പണത്തിന്റെയും സാമ്പത്തിക തട്ടിപ്പിന്റെയും കഥകള്‍ക്കു പിന്നാലെ പെണ്‍കുട്ടികളെ അപമാനിക്കുന്ന കഥകളും പുറത്തു വരുന്നു. ലീഗിലെ അടിയും തടയും അല്പം ശമിച്ചുവെങ്കിലും പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു പര്‍വതമാണ് ലീഗെന്നു നേതാക്കള്‍ വ്യക്തമക്കുന്നു. ആരാണ് ജയിക്കുക എന്ന ചോദ്യം ഉടന്‍ തന്നെ പുറത്തേക്കു വരും. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്കു അസുഖമായതു കൊണ്ടു മാത്രമാണ് അല്പം ശമനം ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ തുറന്നുവിട്ട ഭൂതം ഇപ്പോഴും പാര്‍ട്ടിയില്‍ അലയുകയാണ്.

ഇതിനിടയിലാണ് എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന.

സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. എംഎസ്എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നതായി നേരത്തെ ഹരിത ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഇതോടെ മുസ്ലീംലിഗ് താഴത്തട്ടില്‍ നിന്നും ചീഞ്ഞു കയറുമെന്നുറപ്പായി കഴിഞ്ഞു.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular