Saturday, July 27, 2024
HomeIndiaബിജെപി തൃണമൂല്‍ സംഘര്‍ഷത്തിനിടയില്‍ മമതാ ബാനര്‍ജിയുടെ വമ്ബന്‍ പ്രഖ്യാപനം

ബിജെപി തൃണമൂല്‍ സംഘര്‍ഷത്തിനിടയില്‍ മമതാ ബാനര്‍ജിയുടെ വമ്ബന്‍ പ്രഖ്യാപനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബസീര്‍ഹത്തില്‍ നിന്നും തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ താന്‍ സന്ദേശ്ഖാലി സന്ദര്‍ശിക്കുമെന്ന വമ്ബന്‍ പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ടിഎംസി സ്ഥാനാര്‍ത്ഥി ഹാജി നൂറുലാണ് സന്ദേശ്ഖാലിയുള്‍പ്പെടുന്ന ബാസിര്‍ഹത്തില്‍ മത്സരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയ ആരോപണം സന്ദേശ്ഖാലി കേസ്. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം ഇതുവരെയും പ്രദേശം സന്ദര്‍ശിക്കാത്ത മമത ഇനി അവിടെ എത്തി ജനങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കല്‍ ആരോപണങ്ങളുമായി ഒരു കൂട്ടം സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ പിന്നീട് പല ട്വിസ്റ്റുകളും സംഭവിച്ചതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. ബിജെപി നേതാവ് പണം നല്‍കി ആരോപണം ഉയര്‍ത്തിയതോടെ വിവാദം വീണ്ടും കടുത്തിരിക്കുകയാണ്.

RELATED ARTICLES

STORIES

Most Popular