Friday, January 28, 2022
HomeIndiaഅദ്ദേഹത്തിന്റെ ആഗ്രഹം പോലെ മകനെ സൈനികനാക്കാൻ ശ്രമിക്കും ; ആത്മവിശ്വാസത്തോടെ വനതി ദേവി

അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മകനെ സൈനികനാക്കാൻ ശ്രമിക്കും ; ആത്മവിശ്വാസത്തോടെ വനതി ദേവി

ചെന്നൈ : തന്റെ ഭർത്താവിനെ ഒർത്ത് അഭിമാനിക്കുന്നുവെന്ന് ഗാൽവൻ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഹവീൽദാർ കെ.പളനിയുടെ ഭാര്യ വനതി ദേവി. മകനെ സൈന്യത്തിൽ ചേർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മകന് സൈന്യത്തിൽ ചേരണമെന്നുണ്ടെങ്കിൽ അവന് വേണ്ടതെല്ലാം ചെയ്യുമെന്നും വനതി പറഞ്ഞു. ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തോട് പോരാടി ജീവൻ ബലിയർപ്പിച്ച പളനിയെ വീർ ചക്ര നൽകി  രാജ്യം ആദരിച്ചിരുന്നു.

അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു. ഇന്ന് തന്റെ ഭർത്താവ് തന്നോടൊപ്പമില്ല. അതിൽ അതിയായ ദു:ഖമുണ്ട്. ഇന്ത്യൻ സൈന്യത്തിൽ മകനെ ചേർക്കണമെന്നായിരുന്നു പളനിയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുകയാണ്. ഇതിന്റെ ഭാഗമായി മകന് സിലമ്പത്തിലും കരാട്ടെയിലും പരിശീലനം നേടിവരികയാണ്. അവന് സൈന്യത്തിൽ ചേരണമെന്നുണ്ടെങ്കിൽ, അവന്റെ ആഗ്രഹം സാദ്ധ്യമാക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും വനതി ദേവി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യിൽ നിന്നും വനതി വീർ ചക്ര ഏറ്റുവാങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular