Friday, July 26, 2024
HomeIndiaഅമ്മ ഇപ്പോഴും ആശുപത്രിയിലാണ്, എന്നിട്ടും KKR-നെ സഹായിക്കാൻ ആണ് താൻ തിരികെ വന്നത് - ഗുര്‍ബാസ്

അമ്മ ഇപ്പോഴും ആശുപത്രിയിലാണ്, എന്നിട്ടും KKR-നെ സഹായിക്കാൻ ആണ് താൻ തിരികെ വന്നത് – ഗുര്‍ബാസ്

ൻ്റെ അമ്മ ഇപ്പോഴും ആശുപത്രിയിലാണെന്നും എങ്കിലും ഐപിഎല്‍ 2024 പ്ലേഓഫിന് മുന്നോടിയായി തൻ്റെ ‘കെകെആർ കുടുംബത്തെ’ സഹായിക്കാനാണ് താൻ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയതെന്നും കെകെആറിൻ്റെ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് വെളിപ്പെടുത്തി.

ഗുർബാസ് തൻ്റെ അമ്മയോടൊപ്പമുണ്ടാകാൻ ടൂർണമെൻ്റിന്റെ തുടക്കത്തില്‍ നാട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ ടീമിന് തന്നെ ആവശ്യമാണെന്ന് മനസ്സിലാക്കി ഗുർബാസ് തിരിച്ചു വരിക ആയിരുന്നു.

“എൻ്റെ അമ്മ ഇപ്പോഴും ആശുപത്രിയില്‍ ആണ്. സുഖം പ്രാപിച്ചു വരുന്നു, ഞാൻ എല്ലാ ദിവസവും അമ്മയോട് സംസാരിക്കുന്നു. പക്ഷേ ഫില്‍ സാള്‍ട്ട് പോയപ്പോള്‍ എൻ്റെ കെകെആർ കുടുംബത്തിന് എന്നെ ഇവിടെ ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. അതിനാലാണ് ഞാൻ അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങി വന്നത്, ഇവിടെ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എൻ്റെ അമ്മയ്ക്കും താൻ വന്നതില്‍ സന്തോഷമാണ്” ഗുർബാസ് പറഞ്ഞു.

ഇന്നലെ ക്വാളിഫയറില്‍ ഓപ്പണറായി ഇറങ്ങിയ ഗുർബാസ് 14 പന്തില്‍ നിന്ന് 23 റണ്‍സ് എടുത്തിരുന്നു.

RELATED ARTICLES

STORIES

Most Popular