Friday, July 26, 2024
HomeIndiaഇന്ന് തീപാറും!! രാജസ്ഥാൻ റോയല്‍സ് vs ആര്‍ സി ബി

ഇന്ന് തീപാറും!! രാജസ്ഥാൻ റോയല്‍സ് vs ആര്‍ സി ബി

ന്ന് ഇന്ത്യൻ പ്രീമിയർ ലീഗില്‍ എലിമിനേറ്ററില്‍ രാജസ്ഥാൻ റോയല്‍സ് ആർ സി ബിയെ നേരിടും. ഇന്ന് അഹമ്മദാബാദില്‍ നടക്കുന്ന മത്സരം പരാജയപ്പെടുന്നവർ ടൂർണമെന്റില്‍ നിന്ന് പുറത്താകും.

വിജയിക്കുന്നവർ ക്വാളിഫയർ തോറ്റു വരുന്ന സണ്‍ റൈസേഴ്സ് ഹൈദരബാദിനെ നേരിടണം. രാജസ്ഥാൻ റോയല്‍സ് ലീഗ് ഘട്ടത്തില്‍ മൂന്നാമതും ആർ സി ബി നാലാമതും ആയിരുന്നു ഫിനിഷ് ചെയ്തത്.

രാജസ്ഥാൻ റോയല്‍സ് കളിച്ച അവസാന നാലു മത്സരവും പരാജയപ്പെട്ട് വളരെ മോശം ഫോമിലാണ് ഉള്ളത്. ആർ സി ബി ആകട്ടെ തുടർച്ചയായ ആറ് വിജയങ്ങളുമായി മികച്ച ഫോമിലാണ്. ആർ സി ബിയുടെ ഒരു വിധം താരങ്ങള്‍ എല്ലാം ഫോം കണ്ടെത്തി മികച്ച ആത്മവിശ്വാസത്തില്‍ ആണുള്ളത്.

രാജസ്ഥാൻ റോയല്‍സില്‍ സഞ്ജു സാംസണും റിയാൻ പരാഗും മാത്രമാണ് ഈ സീസണില്‍ കുറച്ചെങ്കിലും സ്ഥിരത പുലർത്തിയത്. ഓപ്പണർ ബട്ലർ ഇന്ന് അവർക്ക് ഒപ്പം ഇല്ല‌ ജയ്സ്വാള്‍ ആണെങ്കിലും ഈ സീസണില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് വലിയ ഇന്നിംഗ്സ് കളിച്ചത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണാം.

RELATED ARTICLES

STORIES

Most Popular