Friday, June 21, 2024
HomeIndiaഒരുമിച്ച്‌ അശ്ലീല വീഡിയോ കണ്ട ശേഷം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, 13കാരനെതിരെ കേസ്

ഒരുമിച്ച്‌ അശ്ലീല വീഡിയോ കണ്ട ശേഷം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, 13കാരനെതിരെ കേസ്

മുംബയ്: 15കാരിയായ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 13കാരനായ സഹോദരന്‍ പ്രതി. നവിമുംബയിലെ ഖണ്‍ഡേശ്വറിലാണ് കേസിന് ആസ്പദമായ സംഭവം.

സഹോദരിയുമൊത്ത് അശ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട ശേഷമാണ് 13കാരന്‍ ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടി ഗര്‍ഭിണിയായിട്ടും വീട്ടുകാര്‍ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ നിന്നാണ് പൊലീസിന് സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടര്‍ന്ന് വാഷി ജനറല്‍ ആശുപത്രിയില്‍ എത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.

ഒരുമിച്ച്‌ അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവര്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അന്വേഷണ സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘എന്നാല്‍ അടുത്ത മാസം സഹോദരന്‍ 15കാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്ക് ആര്‍ത്തവം നിലച്ചതിനെ തുടര്‍ന്ന് വിഷയം അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു’- ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ ഐപിസി 376 , 376 (2) (എന്‍) (ഒരേ സ്ത്രീയെ ആവര്‍ത്തിച്ച്‌ ബലാത്സംഗം ചെയ്യുക) എന്നിവയും പോക്‌സോ വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ശിശുക്ഷേമ സമിതിയായിരിക്കും തീരുമാനിക്കുക.

RELATED ARTICLES

STORIES

Most Popular