Thursday, July 18, 2024
HomeIndiaബിജെപിക്ക് ഇതിനകം 310 സീറ്റുകള്‍ ലഭിച്ചുകഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളില്‍ 400 കടക്കും: അമിത് ഷാ

ബിജെപിക്ക് ഇതിനകം 310 സീറ്റുകള്‍ ലഭിച്ചുകഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളില്‍ 400 കടക്കും: അമിത് ഷാ

ഭുവനേശ്വർ : പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങള്‍ പൂർത്തിയായപ്പോള്‍ ഭാരതീയ ജനതാ പാർട്ടി ഇതിനകം 310 സീറ്റുകള്‍ കടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു.ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലായി 400 സീറ്റുകള്‍ എന്ന ലക്ഷ്യം പാർട്ടി മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരേസമയം നിയമസഭാ തെരഞ്ഞെടുപ്പിനെയും ലോകസഭാ തിരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കുന്ന ഒഡീഷയില്‍ 75-ലധികം നിയമസഭാ സീറ്റുകള്‍ നേടി സർക്കാർ രൂപീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അധികാരത്തിലെത്തിയാല്‍ അധ്വാനശീലനും ഊർജസ്വലനുമായ യുവമുഖ്യമന്ത്രിയുമായി ഒഡീഷയെ ബിജെപി വികസിതമാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

രാജ്യത്തെ കൂടുതല്‍ ശക്തമാക്കാനും നരേന്ദ്രമോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനും ഒഡീഷയെ വികസിതമാക്കാനും ഒഡിയയുടെ അഭിമാനം വീണ്ടെടുക്കാനുമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഒഡിഷയിലെ സംബാല്‍പൂർ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അമിത്ഷാ ഇങ്ങിനെ പറഞ്ഞത്.

“ഭാര്യയെയും പ്രായമായ മാതാപിതാക്കളെയും ഇവിടെ ഉപേക്ഷിച്ച്‌ ഒരു യുവാവ് പോലും ജോലിക്കായി മഹാരാഷ്‌ട്രയിലോ ഹരിയാനയിലോ ബാംഗ്ലൂരിലോ പോകാൻ നിർബന്ധിതരാകാത്ത ഒരു ഒഡീഷ ഉണ്ടാക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്വന്തം സംസ്ഥാനത്ത് ജോലി കിട്ടും. ഒഡീഷയ്‌ക്ക് മനോഹരമായ ഒരു സ്ഥലമുണ്ട്, നീണ്ട കടല്‍ത്തീരമുണ്ട്, ഖനന വിഭവങ്ങളുടെ ഒരു വലിയ ശേഖരമുണ്ട്, അധ്വാനശീലരായ യുവാക്കള്‍, എന്നാല്‍ സംസ്ഥാനത്തിന് കഠിനാധ്വാനം ചെയ്യാൻ കഴിയുന്ന ഒരു മുഖ്യമന്ത്രി മാത്രം ഇല്ല. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍, അധ്വാനശീലനും ഊർജ്ജസ്വലനുമായ ഒരു യുവ മുഖ്യമന്ത്രിയെ ഉപയോഗിച്ച്‌ ഒഡീഷയെ വികസിതമാക്കും,” അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറൻ ഒഡീഷയെ ബിജെഡി അവഗണിച്ചു. ഒഡീഷയുടെ സർവതോന്മുഖമായ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് 27 ലക്ഷം കുടുംബങ്ങള്‍ക്ക് വീടില്ല, 26 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല, സ്‌കൂളുകള്‍ അടച്ചുപൂട്ടി, ബിസിനസ് ചെയ്യാനുള്ള സൗകര്യത്തില്‍ സംസ്ഥാനം 29-ാം സ്ഥാനത്താണ്. മോദിജി സൗജന്യ അരി നല്‍കുമ്ബോള്‍ നവീൻ പട്‌നായിക് സർക്കാർ കേന്ദ്ര പദ്ധതികള്‍ തട്ടിയെടുക്കുകയും ഒഴിഞ്ഞ ബാഗുകള്‍ മാത്രം നല്‍കുകയും ചെയ്യുന്നു, “ഷാ ആരോപിച്ചു.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ വാതിലുകള്‍ തുറന്ന വിഷയത്തിലും അദ്ദേഹം ബിജെഡിക്കെതിരെ ആഞ്ഞടിച്ചു.

രത്‌നഭണ്ഡാരത്തിന്റെ വാതിലുകള്‍ എത്ര തവണ തുറന്നെന്ന് ആരും പറയുന്നില്ലെന്നും താക്കോല്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് ആറ് വർഷങ്ങള്‍കഴിഞ്ഞിട്ടും പരസ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഷാ ചോദിച്ചു . . “ഒഡീഷയില്‍ ബിജെപി സർക്കാർ രൂപീകരിച്ചുകഴിഞ്ഞാല്‍, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മൂല്യനിർണ്ണയത്തിന് ശേഷം രത്‌നഭണ്ഡാരത്തിന്റെ എല്ലാ വിവരങ്ങളും ഞങ്ങള്‍ നല്‍കും. കമ്മീഷൻ റിപ്പോർട്ടും പരസ്യമാക്കും”- ഷാ പറഞ്ഞു.

ജഗന്നാഥ ക്ഷേത്രത്തിന്റെ രത്നഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായതിലെ ദുരൂഹത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചക്കായി ഉയർത്തിയിരുന്നു.

ബിജെഡി ഭരിക്കുന്ന സംസ്ഥാനത്ത് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ മെയ് 13 മുതല്‍ ജൂണ്‍ 1 വരെ നാല് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. 2019ലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി. 146ല്‍ 112 സീറ്റും നേടി. ബിജെപിക്ക് 23 സീറ്റും കോണ്‍ഗ്രസിന് ഒമ്ബത് സീറ്റും ലഭിച്ചു.

RELATED ARTICLES

STORIES

Most Popular