Thursday, July 18, 2024
HomeAsiaസിംഗപ്പൂര്‍ എയര്‍ലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം, ബാങ്കോക്കില്‍ എമര്‍ജൻസി ലാൻഡിങ്

സിംഗപ്പൂര്‍ എയര്‍ലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം, ബാങ്കോക്കില്‍ എമര്‍ജൻസി ലാൻഡിങ്

സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു മരണം. 30 പേർക്ക് പരിക്കേറ്റു. ആകാശച്ചുഴിയില്‍ പെട്ടതിന് പിന്നാലെ വിമാനം ബാങ്കോക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.38ന് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ആകാശച്ചുഴിയില്‍പ്പെട്ട വിമാനം, 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ ഏകദേശം മൂന്ന് മിനിറ്റിനുള്ളില്‍ പെട്ടെന്ന് 31,000 അടിയിലേക്ക് താഴ്ന്നു. 10 മിനിറ്റോളം ഈ നിലയില്‍ തുടർന്നു.

ആകാശച്ചുഴിയില്‍ പെട്ടതിന് പിന്നാലെ ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട വിമാനം, പ്രാദേശിക സമയം 3.45ന് ലാൻഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായി അധികൃതർ അറിയിച്ചു.

അരമണിക്കൂറിനുള്ളില്‍ നിലത്തിറക്കാൻ സാധിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തില്‍ പെട്ടെന്നുണ്ടാകുന്ന ശക്തമായ വ്യതിയാനം മൂലമാണ് ആകാശച്ചുഴിയുണ്ടാകുന്നത്. ഇത് വിമാനത്തിന്റെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തും. ശക്തമായ കുലുക്കത്തിന് കാരണമാവും.

RELATED ARTICLES

STORIES

Most Popular