Friday, April 19, 2024
HomeIndiaപ്രശസ്ത നൃത്തസംവിധായകൻ ശിവശങ്കർ മാസ്റ്റർ കൊറോണ ബാധിച്ച് മരിച്ചു:

പ്രശസ്ത നൃത്തസംവിധായകൻ ശിവശങ്കർ മാസ്റ്റർ കൊറോണ ബാധിച്ച് മരിച്ചു:

ഹൈദരാബാദ്: പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകൾ ധനുഷും സോനു സൂദും എറ്റെടുത്തിരുന്നു.

തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്മദറാസ, എസ്എസ് രാജമൗലിയുടെ മഗദീരയിലെ ധീര ധീര, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നതുൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങൾക്ക് നൃത്തസംവിധാനം ഒരുക്കിയത് മാസ്റ്ററാണ്.

1948 ഡിസംബർ ഏഴിന് ചെന്നൈയിലാണ് മാസ്റ്റർ ജനിച്ചത്. ഏകദേശം എണ്ണൂറോളം സിനിമകൾക്കായി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിൽ നിരവധി ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തമിഴ് ചലച്ചിത്ര മേഖലയിലാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular