Saturday, July 27, 2024
HomeIndiaഇന്ത്യയുടെ പണപ്പെട്ടിയാകാൻ ഛത്തീസ്ഗഡിലെ ലിഥിയം ഖനി ; ലേലം അടുത്ത മാസം : ലഭിക്കുക കോടികള്‍

ഇന്ത്യയുടെ പണപ്പെട്ടിയാകാൻ ഛത്തീസ്ഗഡിലെ ലിഥിയം ഖനി ; ലേലം അടുത്ത മാസം : ലഭിക്കുക കോടികള്‍

കോർബ : ഛത്തീസ്ഗഡിലെ ലിഥിയം ഖനി അടുത്ത മാസം ലേലം ചെയ്യുമെന്ന് സൂചന . കോള്‍ ഇന്ത്യ , വേദാന്ത, അദാനി ഗ്രൂപ്പ്, ജിൻഡാല്‍ സ്റ്റീല്‍ പവർ തുടങ്ങിയ നിരവധി കമ്ബനികള്‍ ലേലത്തില്‍ പങ്കെടുക്കാൻ തയ്യാറായിട്ടുണ്ട് .

ഒപ്പം അർജൻ്റീന നിന്നുള്ള കമ്ബനി, ഒല ഇലക്‌ട്രിക്, ശ്രീ സിമൻ്റ്, ഖനിജ് ബിദേശ് ഇന്ത്യ, ഓറിയൻ്റല്‍ മൈനിംഗ് ആൻഡ് കോ, ഡാല്‍മിയ, റുംഗ്ത, അള്‍ട്രാടെക് എന്നിവരും മത്സരരംഗത്തുണ്ട് .

സിഐഎല്ലിന് ലൈസൻസ് ലഭിച്ചാല്‍ കല്‍ക്കരിക്ക് പുറമെ മറ്റ് ധാതുക്കളുടെ ഖനനത്തിലേക്ക് കടക്കും. ” തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം, ലേലങ്ങള്‍ നടത്താൻ കഴിഞ്ഞില്ല, മന്ത്രാലയം ഉടൻ തന്നെ നടപടികള്‍ ആരംഭിക്കും,” ഛത്തീസ്ഗഢ് ഖനന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ജൂണ്‍ ആദ്യ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നടപടികള്‍ പൂർത്തിയാകുമെന്നും അവർ പറഞ്ഞു.

2023 ഫെബ്രുവരിയിലാണ് ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ഛത്തീസ്ഗഡില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയത് . പ്രാഥമിക റിപ്പോർട്ട് പ്രകാരം 84.86 ഹെക്ടർ വനമേഖല ഉള്‍പ്പെടെ 256.12 ഹെക്ടറില്‍ ലിഥിയം നിക്ഷേപമുണ്ട് . കോടികളാകും ഇതുവഴി സർക്കാരിന് ലഭിക്കുക .കേന്ദ്ര ഖനി വകുപ്പ് സെക്രട്ടറി വി എല്‍ കാന്ത റാവു അടുത്തിടെ സംസ്ഥാനം സന്ദർശിച്ച്‌ ഖനന പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങള്‍ക്കായി ഖനന, ധാതു വ്യവസായ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.

അടച്ചുപൂട്ടിയ ഖനികളില്‍ അനധികൃത ഖനനം നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം സംസ്ഥാന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന ഖനികളില്‍ ധാതുക്കള്‍ കണ്ടെത്തിയാല്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

RELATED ARTICLES

STORIES

Most Popular