Thursday, July 18, 2024
HomeUSAകടയില്‍ കയറിയതേ ഓര്‍മ്മയുള്ളൂ; യുവാവ് തിരിച്ചിറങ്ങിയത് കോടീശ്വരനായി, എല്ലാം സംഭവിച്ചത് മിനിറ്റുകള്‍ക്കുള്ളില്‍

കടയില്‍ കയറിയതേ ഓര്‍മ്മയുള്ളൂ; യുവാവ് തിരിച്ചിറങ്ങിയത് കോടീശ്വരനായി, എല്ലാം സംഭവിച്ചത് മിനിറ്റുകള്‍ക്കുള്ളില്‍

വാഷിംഗ്‌ടണ്‍: ഈ കാലഘട്ടത്തില്‍ പലരും പെട്ടെന്ന് പണം സമ്ബാദിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ഭാഗ്യപരീക്ഷണം പോലെ ലോട്ടറികള്‍ എടുക്കുന്നവരും ഉണ്ട്.

പലരും ലോട്ടറി വഴി പണം സമ്ബാദിക്കാറുണ്ട്. ഇത്തരത്തില്‍ ഭാഗ്യം പെട്ടെന്ന് വന്ന് തുണച്ച ഒരു യുവാവിന്റെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. യുഎസിലെ വിർജീനിയയിലാണ് സംഭവം നടന്നത്. ഒരു ട്രക്ക് ഡ്രെെവറുടെ ഭാഗ്യമാണ് ഷോപ്പിംഗിന് പോയ സ്ഥലത്ത് വച്ച്‌ മാറിമറിഞ്ഞത്. ന്യൂയോർക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് ബോസ്റ്റണിലെ വെർജീനിയയിലെ താമസിക്കുന്ന റസ്സല്‍ ഗോമസ് ഒരു സൂപ്പർ മാർക്കറ്റില്‍ ചില സാധനങ്ങള്‍ വാങ്ങാൻ പോയി. എന്നാല്‍ അദ്ദേഹം ആ കടയില്‍ നിന്ന് തിരിച്ചിറങ്ങിയത് ഒരു കോടീശ്വരനായാണ്. എങ്ങനെയെന്ന് അല്ലേ?. റസ്സല്‍ സാധനങ്ങള്‍ വാങ്ങാൻ കടയില്‍ എത്തിയപ്പോള്‍ വിവിധ സ്ക്രാച്ച്‌ ടിക്കറ്റുകള്‍ അവിടെ കണ്ടു. ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി റസ്സല്‍ ഒരു ടിക്കറ്റ് വാങ്ങി. വിർജീനിയ ലോട്ടറിയുടെ മാഗ്നിഫിസന്റ് 7s ആണ് അദ്ദേഹം വാങ്ങിയത്.

ഷോപ്പിംഗ് പൂർത്തിയാക്കിയ ശേഷം ആ സ്ക്രാച്ച്‌ ടിക്കറ്റ് ഉരച്ച്‌ നോക്കാൻ അദ്ദേഹം തീരുമാനിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കട വിട്ട് ഇറങ്ങിയ അദ്ദേഹം പാർക്കിംഗ് ലോട്ടിനടുത്ത് വച്ചാണ് ടിക്കറ്റ് ഉരച്ച്‌ നോക്കുന്നത്. എന്നാല്‍ അതിലെ സമ്മാനം കണ്ട് റസ്സല്‍ തന്നെ ഞെട്ടി. ഏകദേശം 500,000 ഡോളറാണ് (നാല് കോടി രൂപ) റസ്സലിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

തുക കണ്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് റസ്സല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യമായാണ് ഇത്രയും തുക ലഭിക്കുന്നതെന്നും ഇത് ചെലവാക്കാൻ പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് പുറത്തുനിന്നും നിരവധി പേർ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ വിർജീനിയ ലോട്ടറിയുടെ മാഗ്നിഫിസന്റ് 7s ഗെയിമില്‍ പങ്കെടുക്കാറുണ്ട്.

RELATED ARTICLES

STORIES

Most Popular