Saturday, July 27, 2024
HomeUSAഗാസയെ കൈയൊഴിഞ്ഞ് ഐക്യരാഷ്‌ട്രസഭ; റഫയിലെക്കുള്ള ഭക്ഷ്യവിതരണം നിര്‍ത്തി; ലോകത്ത് ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി കിടക്കുമ്ബോള്‍ ഇതുതുടരാനാകില്ലെന്ന്...

ഗാസയെ കൈയൊഴിഞ്ഞ് ഐക്യരാഷ്‌ട്രസഭ; റഫയിലെക്കുള്ള ഭക്ഷ്യവിതരണം നിര്‍ത്തി; ലോകത്ത് ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി കിടക്കുമ്ബോള്‍ ഇതുതുടരാനാകില്ലെന്ന് വാദം

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭ റഫയില്‍ ഭക്ഷ്യവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഗാസയില്‍ പട്ടിണിയും രൂക്ഷമായ ഭക്ഷ്യവസ്തു ദൗര്‍ലഭ്യവും ഉയരുന്ന സാഹചര്യത്തിലാണ് യുഎന്നിന്റെ തീരുമാനം.

ജനസാന്ദ്രതയേറിയ പ്രദേശത്തെ ഭക്ഷ്യവസ്തുക്കളുടെ അഭാവവും അരക്ഷിതാവസ്ഥയുമാണ് നടപടിക്ക് കാരണമെന്ന് വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

റഫയില്‍ നടക്കുന്ന സൈനിക ഓപ്പറേഷന്‍ കാരണം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയുടെയും വിതരണ കേന്ദ്രങ്ങള്‍ അപ്രാപ്യമാണെന്ന് ചൊവ്വാഴ്ച യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഉയര്‍ന്ന പട്ടിണി നേരിടുന്നുണ്ടെന്ന് യുഎന്‍ പറഞ്ഞു.

ഒരു കാലത്ത് ഈജിപ്റ്റ വഴിയുള്ള റഫ ക്രോസിംഗ്, സഹായത്തിനുള്ള പ്രധാന കവാടമായിരുന്നു, എന്നാല്‍ ഇത് മെയ് ആറു മുതല്‍ അടച്ചിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു സഹായ ട്രക്കുകളും യുഎസ് നിര്‍മ്മിച്ച ഫ്‌ലോട്ടിംഗ് പിയറിലൂടെ കടന്നിട്ടില്ലെന്ന് യുഎന്‍ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular