Friday, June 21, 2024
HomeKeralaസഹകരണ സ്ഥാപനങ്ങളില്‍ 207 അവസരം

സഹകരണ സ്ഥാപനങ്ങളില്‍ 207 അവസരം

സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

207 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 190 ഒഴിവ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-2, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-4, ഡേറ്റ എൻട്രി ഓപ്പറേറ്റർ-4 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്.

നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

അപേക്ഷ സമർപ്പിക്കല്‍: ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും, നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷ ബോർഡിന്റെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന

RELATED ARTICLES

STORIES

Most Popular