Friday, April 19, 2024
HomeIndiaഎയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്‌ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ ജിയോ;ജനപ്രിയ പ്ലാനുകളില്‍ 20 രൂപയിലേറെ വര്‍ദ്ധനവ്

എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്‌ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ ജിയോ;ജനപ്രിയ പ്ലാനുകളില്‍ 20 രൂപയിലേറെ വര്‍ദ്ധനവ്

ന്യൂഡല്‍ഹി: പ്രീപെയ്ഡ് നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച്‌ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവ് റിലയന്‍സ് ജിയോ.

കഴിഞ്ഞ ദിവസം എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് കമ്ബനിയുടെ നടപടി. പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വരെയാണ് വര്‍ദ്ധനവ്.ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അടിസ്ഥാന പ്ലാാനുകള്‍ ആരംഭിക്കുന്നത് 91 രൂപയ്‌ക്കാണെന്ന് കമ്ബനി കൂട്ടിച്ചേര്‍ത്തു.നിലവില്‍ വി ഐയുടെയും എയര്‍ടെലിന്റെയും ഏറ്റവും കുറഞ്ഞ പ്ലാന്‍ 99 രൂപയുടേതാണ്

ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്ബത്തിക പ്രയാസം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കമ്ബനിയുടെ പ്രതിബദ്ധയുടെ ഭാഗമായാണ് നിരക്ക് വര്‍ദ്ധനവെന്ന് കമ്ബനി വ്യക്തമാക്കി.കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുമെന്ന വാഗ്ദാനം തുടരുമെന്ന് കമ്ബനി കൂട്ടിച്ചേര്‍ത്തു.

75 രൂപയായിരുന്ന അടിസ്ഥാന പ്ലാന്‍ 16 രൂപ വര്‍ദ്ധിച്ച്‌ 91 രൂപയായി മാറി. 129 രൂപയുടെ പ്ലാന്‍ 26 രൂപ വര്‍ദ്ധിച്ച്‌ 155 രൂപയായി. 149 രൂപയുടെ പ്ലാന്‍ 30 രൂപ വര്‍ദ്ധിച്ച്‌ 179 രൂപയായി. 199 രൂപയുടെ പ്ലാന്‍ 239 രൂപയായി 40 രൂപയാണ് വര്‍ദ്ധിച്ചത്. 249 രൂപയുടെ പ്ലാന്‍ 50 രൂപ വര്‍ദ്ധിച്ച്‌ 299 രൂപയായി മാറി. 399 രൂപയുടെ പ്ലാന്‍ 80 രൂപ വര്‍ദ്ധിച്ച്‌ 479 രൂപയായി. 444 രൂപയുടെ പ്ലാന്‍ 533 ആയി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular