Thursday, July 18, 2024
HomeIndiaലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമൻ; എയര്‍ഫോഴ്‌സ് പബ്ലിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി; നികേഷ്...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമൻ; എയര്‍ഫോഴ്‌സ് പബ്ലിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി; നികേഷ് അറോറയുടെ വരുമാനം?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന രണ്ടാമത്തെ വ്യക്തി ഇന്ത്യക്കാരനാണെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.

സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആള്‍ട്ടോ നെറ്റ്‌വർക്കിന്റെ സിഇഒ നികേഷ് അറോറയാണ് ഈ രണ്ടാം സ്ഥാനക്കാരൻ.

151.43 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ 2023ലെ വരുമാനം. കഴിഞ്ഞ ദിവസം പുറത്ത് വിട്ട 500 പേരുടെ പട്ടികയില്‍ 17 ഇന്ത്യക്കാർ ഇടം പിടിച്ചു. അഡോബിലെ ശന്തനു നാരായണ്‍ 44.93 മില്യണ്‍ ഡോളറുമായി 11-ാം സ്ഥാനത്തുണ്ട്. സഞ്ജയ് മല്‍ഹോത്ര (മൈക്രോണ്‍ ടെക്നോളജി), അജയ് ഗോപാല്‍ (ആൻസിസ്), രേഷ്മ കേവല്‍രമണി (വെർട്ടക്സ് ഫാർമസ്യൂട്ടിക്കല്‍സ്) എന്നിവർ ആദ്യ 120-ല്‍ ഇടംപിടിച്ചു.

അരവിന്ദ് കൃഷ്ണ (ഐബിഎം), ബദരിനാരായണൻ കോദണ്ഡരാമൻ (എൻഫേസ് എനർജി), സഞ്ജീവ് ലാംബ (ലിൻഡെ) എന്നീ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 162 മില്യണ്‍ ഡോളർ വരുമാനമുള്ള ബ്രോഡ്‌കോമിന്റെ ഹോക്ക് ടാൻ ആണ് പട്ടികയില്‍ ഒന്നാമത്.

ആരാണ് നികേഷ് അറോറ?

ഡല്‍ഹിയിലെ എയർഫോഴ്‌സ് പബ്ലിക് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് നികേഷ് അറോറ. ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്ന അദ്ദേഹം 2014 ലാണ് കമ്ബനി വിട്ടത്. 2018 മുതല്‍ അദ്ദേഹം സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആള്‍ട്ടോ ഭാഗമാണ് അറോറ.

RELATED ARTICLES

STORIES

Most Popular