Thursday, July 18, 2024
HomeIndiaയുഎഇയിലെ പ്രവാസികള്‍ക്ക് രക്ഷയില്ല! ജൂണ്‍ 30നകം സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കും, ലംഘിച്ചാല്‍ വൻപിഴ

യുഎഇയിലെ പ്രവാസികള്‍ക്ക് രക്ഷയില്ല! ജൂണ്‍ 30നകം സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കും, ലംഘിച്ചാല്‍ വൻപിഴ

ദുബായ്: അൻപതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന യുഎഇയിലെ കമ്ബനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന ഓർമപ്പെടുത്തലുമായി അധികൃതർ.

ജൂണ്‍ 30നകം നടപ്പിലാക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ സ്വകാര്യ കമ്ബനികളെല്ലാം സമയപരിധിക്ക് മുമ്ബ് തന്നെ ആറ് മാസത്തിനുള്ളിലെ ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കണമെന്നാണ് നിർദേശം.

2022ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണ പദ്ധതിയായ ‘ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം’ (നാഫിസ്) അനുസരിച്ച്‌ അൻപതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്ബനികള്‍ പ്രതിവർഷം രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്നാണ് വ്യവസ്ഥ. കമ്ബനികളുടെ സൗകര്യം അനുസരിച്ച്‌ ആറ് മാസം കൂടുമ്ബോള്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കാനും അനുമതി നല്‍കിയിരുന്നു.

2022 മുതല്‍ 2024 മേയ് മാസം വരെയുള്ള സ്വദേശിവല്‍ക്കരണമാണ് ഇപ്പോള്‍ കമ്ബനികള്‍ പൂർത്തിയാക്കേണ്ടത്. 2026ഓടെ സ്വകാര്യ കമ്ബനികളില്‍ പത്ത് ശതമാനം യുഎഇ പൗരന്മാർ ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനോടകം സ്വദേശിവല്‍ക്കരണം നടപ്പാക്കിയ കമ്ബനികളെ മന്ത്രാലയം അഭിനന്ദിച്ചു. ഇവരോട് സ്വദേശി ജീവനക്കാരെ അംഗീകൃത പെൻഷൻ ഫണ്ടിലും വേതന സുരക്ഷാ സംവിധാനത്തിലും രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്വദേശി ഉദ്യോഗാർത്ഥികളെ നാഫിസ് പ്ലാറ്റ്‌ഫോമിലൂടെ തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന പരിശോധനയില്‍ 1379 കമ്ബനികള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഇവരുടെ ഗ്രേഡ് താഴ്‌ത്തുകയും ചെയ്‌തു. നിയമം പാലിക്കാത്ത കമ്ബനികള്‍ക്ക് ആളൊന്നിന് പ്രതിമാസം 7000 ദിർഹം വീതം 84,000 ദിർഹം പിഴ ഈടാക്കും. ആറ് മാസത്തിലൊരിക്കല്‍ 42,000 ദിർഹം ഒന്നിച്ച്‌ അടയ്‌ക്കാം.

RELATED ARTICLES

STORIES

Most Popular