Saturday, July 27, 2024
HomeKeralaനടുറോഡില്‍ ബസ് നിര്‍ത്തി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയി; ബസ് നിര്‍ത്തിയിട്ടത് സ്ഥിരം അപകടമേഖലയില്‍

നടുറോഡില്‍ ബസ് നിര്‍ത്തി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയി; ബസ് നിര്‍ത്തിയിട്ടത് സ്ഥിരം അപകടമേഖലയില്‍

ത്തനംതിട്ട: നടുറോഡില്‍ ബസ് നിർത്തി കെഎസ്‌ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. ഇന്നലെ രാത്രിയിലാണ് പത്തനംതിട്ട കോന്നി ജംഗ്ഷനില്‍ നടുറോഡില്‍ കെഎസ്‌ആർടിസി ബസ് നിർത്തിയിട്ടത്.

കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ബസാണ് കോന്നിയില്‍ നിർത്തിയിട്ട ശേഷം ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്.

കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ബസ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സ്ഥിരം അപകടമേഖലയായ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. സമീപത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ വണ്ടി മാറ്റിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular