Thursday, July 18, 2024
HomeKeralaമായാമുരളിയെ കൊലപ്പെടുത്തി നാടുവിട്ട കേസ്; സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ കമ്ബത്ത് പിടിയില്‍

മായാമുരളിയെ കൊലപ്പെടുത്തി നാടുവിട്ട കേസ്; സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ കമ്ബത്ത് പിടിയില്‍

പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസില്‍ പ്രതി ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത് പിടിയില്‍.

മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തിയ രഞ്ജിത്ത്, ഭർത്താവ് മരിച്ച മായാമുരളിയുമായി സൗഹൃദത്തിലാകുകയായിരുന്നു. 8 മാസമായി ഒരുമിച്ച്‌ താമസിക്കുകയാണ്. മായയെ ഇയാള്‍ സ്ഥിരമായി മർദിച്ചിരുന്നു. തമിഴ്നാട്ടിലെ കമ്ബത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്.

മുതിയാവിളയിലെ വാടകവീടിനു സമീപം റബർ പുരയിടത്തില്‍ മെയ് 9നാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന പേരൂർക്കട സ്വദേശി രഞ്ജിത്ത് (31) അന്നു തന്നെ മുങ്ങി. ഓടിച്ചിരുന്ന ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷം പേരൂർക്കടയുടെ വിവിധ ഭാഗങ്ങളില്‍ രഞ്ജിത്ത് രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് തമിഴ്നാട്ടിലേക്ക് കടന്നത്.

രഞ്ജിത്ത് മായയെ തലേദിവസം മർദിച്ചിരുന്നതായി പരിസരവാസികളും വീട്ടില്‍ ഒപ്പമുണ്ടായിരുന്ന രഞ്ജിത്തിന്റെ ബന്ധുവായ യുവാവും പൊലീസിനെ അറിയിച്ചിരുന്നു. ക്രൂരമർദനമേറ്റാണു മായ മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തില്‍ തെളിഞ്ഞു. പ്രതി രഞ്ജിത്തെന്ന് ഉറപ്പിച്ച പൊലീസ് രണ്ടാഴ്ചയായി ഇയാള്‍ക്കായി തിരച്ചിലിലാണ്. തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തില്‍ തിരച്ചില്‍ വ്യാപിപ്പിച്ചു. കമ്ബം, തേനി ഭാഗത്തു നിന്നാണു രഞ്ജിത്ത് ഇന്നലെ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

RELATED ARTICLES

STORIES

Most Popular