Saturday, July 27, 2024
HomeKeralaചങ്ങനാശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വയോധികൻ മരിച്ചു; 66കാരനെ കാര്‍ ഇടിച്ചത് കുടുംബത്തൊടൊപ്പം സിനിമ...

ചങ്ങനാശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വയോധികൻ മരിച്ചു; 66കാരനെ കാര്‍ ഇടിച്ചത് കുടുംബത്തൊടൊപ്പം സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങവെ: ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ങ്ങനാശേരി: പെരുന്നയില്‍ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച്‌ വയോധികൻ മരിച്ചു. പുളിങ്കുന്ന് കണ്ണാടി കൊറത്തറ വീട്ടില്‍ (ഇപ്പോള്‍ നാലുകോടി കൊറത്തറ) ഫിലിപ്പ് ചാക്കോ (തങ്കച്ചൻ -66) ആണ് ദാരുണമായി മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 12.30ന് പെരുന്നയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ വട്ടം കറങ്ങി എതിർദിശയില്‍ പാർക്ക് ചെയ്തിരുന്ന പിക്കപ്പില്‍ ഇടിച്ചതിനു ശേഷം കടയ്ക്കു മുൻപില്‍ നിന്ന ഫിലിപ്പിനെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറിന്റെ അമിത വേഗതമൂലം നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളില്‍ ഇടിച്ചതായും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്ബോഴാണ് ഫിലിപ്പ് അപകടത്തില്‍പ്പെട്ടത്. കുടുംബാംഗങ്ങള്‍ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. സംസ്‌കാരം ബുധനാഴ്ച 2.30 നു നാലുകോടി സെന്റ് തോമസ് പള്ളില്‍. ഭാര്യ: ലിസമ്മ ഫിലിപ്പ് (കുളങ്ങര വീട്, പായിപ്പാട്), മക്കള്‍: ടോബി ഫിലിപ്പ്, ശരത് ഫിലിപ്പ്. മരുമക്കള്‍: ജീന ടോബി, ജോസ്മി ശരത്.

RELATED ARTICLES

STORIES

Most Popular