Saturday, July 27, 2024
HomeKeralaരാജന്‍ ഖോബ്രഗഡെ ആരോഗ്യ വകുപ്പിലേക്ക് മടങ്ങിയെത്തി; മുഹമ്മദ് ഹനീഫ് വ്യവസായ സെക്രട്ടറി; ബിജു പ്രഭാകര്‍ കെഎസ്‌ഇബി...

രാജന്‍ ഖോബ്രഗഡെ ആരോഗ്യ വകുപ്പിലേക്ക് മടങ്ങിയെത്തി; മുഹമ്മദ് ഹനീഫ് വ്യവസായ സെക്രട്ടറി; ബിജു പ്രഭാകര്‍ കെഎസ്‌ഇബി ചെയര്‍മാന്‍; ഐഎഎസ് തലത്തില്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍

തിരുവനന്തപുരം : ആരോഗ്യ വകുപ്പിലേക്ക് മടങ്ങിയെത്തി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജന്‍ എന്‍ ഖൊബ്രഗഡെ. കെഎസ്‌ഇബി ചെയര്‍മാനായ ഖൊബ്രഗയെയെ ആരോഗ്യ വനിതാ വികസന വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

ആയുഷ് വകുപ്പിന്റേയും സാംസ്‌കാരിക വകുപ്പിന്റേയും അധിക ചുമതലയും ഇദ്ദേഹം വഹിക്കും. നേരത്തെ ആരോഗ്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു രാജന്‍ ഖൊബ്രഗഡെ. 2022 ജലവിഭവ വകുപ്പിലേക്ക് മാറ്റി. ഇതില്‍ പ്രതിഷേധിച്ച്‌ 2 മാസം അവധിയിലായിരുന്നു. പിന്നീടാണ് വൈദ്യുത ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്. ഇതിനായി ചെയര്‍മാന്‍ സ്ഥാനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു. നിലവില്‍ ആരോഗ്യ വകുപ്പിനെതിരെ പരാതികള്‍ വ്യാപകമായി ഉയരുമ്ബോഴാണ് സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥനെ തിരികെ നിയമിക്കുന്നത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറാണ് പുതിയ കെഎസ്‌ഇബി ചെയര്‍മാന്‍. ഇതോടൊപ്പം റെയില്‍വേയുടെ അധിക ചുമതലയും ഗുരുവായൂര്‍, കൂടല്‍മാണിക്യം തുടങ്ങിയ ദേവസ്വങ്ങളുടെ കമ്മീഷ്ണറുടെ ചുമതലയും ബിജുപ്രഭാകറിന് നല്‍കിയിട്ടുണ്ട്.

തൊഴില്‍ വകുപ്പ് സെക്രട്ടറിയായ കെ വാസുകിക്ക് നോര്‍ക്കയുടെ ചുമതല കൂടി നല്‍കാനും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഐഎഎസ് ഉന്നതതലത്തിലെ അഴിച്ചു പണിക്ക് അംഗീകാരം നല്‍കിയത്.

RELATED ARTICLES

STORIES

Most Popular