Thursday, July 18, 2024
HomeIndiaഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഇത്തവണ പ്രതിപക്ഷ സഖ്യം നാല്‍പ്പതിലേറെ സീറ്റുകള്‍ നേടുമെന്ന് ടി സിദ്ധീഖ്....

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഇത്തവണ പ്രതിപക്ഷ സഖ്യം നാല്‍പ്പതിലേറെ സീറ്റുകള്‍ നേടുമെന്ന് ടി സിദ്ധീഖ്. യുപിയിലായിരിക്കും ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവുക എന്ന് രാഹുല്‍ ഗാന്ധി വെറുതെ പറഞ്ഞതല്ല. അവിടെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്ക് ഇന്ത്യ മുന്നണിക്ക് അനുകൂലമായി ഉണ്ടെന്നും സിദ്ധീഖ് അവകാശപ്പെടുന്നു. യുപിയിലെ വിവിധ ഭാഗങ്ങളിലെ പ്രചരണങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ടി സിദ്ധീഖിന്റെ പ്രതികരണം. ജാസ്മിനെ തേച്ചൊട്ടിക്കാന്‍ നിന്നതാണ്: ഉപ്പയുടെ വിളിയോടെ എല്ലാം മാറി, കമ്മിറ്റഡെന്ന് തുറന്ന് പറഞ്ഞെന്നും ശരണ്യ സമാജ്വാതി പാർട്ടിയുടെ തലവൻ അഖിലേഷ് യുപിയില്‍ ഇന്ത്യാ മുന്നണിക്കൊപ്പം നിന്ന് ബിജെപിയെയും യോഗിയേയും രാഷ്ട്രീയമായി അപ്രസക്തമാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ… ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഉത്തർപ്രദേശ് ഇത്തവണ രാഷ്ട്രീയമായി വീണ്ടും കലങ്ങി മറിയുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് ബിജെപിക്കൊപ്പം നിന്ന യുപിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. സമാജ്വാതി പാർട്ടിയുടെ തലവൻ അഖിലേഷ് യാദവ് യുപിയില്‍ ഇന്ത്യാ മുന്നണിക്കൊപ്പം നിന്ന് ബിജെപിയെയും യോഗിയേയും രാഷ്ട്രീയമായി അപ്രസക്തമാക്കുകയാണ്. കുറച്ച്‌ ദിവസങ്ങള്‍ യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായതിനാല്‍ ആ മാറ്റവും അഖിലേഷ് യാദവിന്റെ ജനസ്വാധീനവും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. സിബിന്‍ കള്ളം പറഞ്ഞു? അങ്ങനെ ഒന്നും പറഞ്ഞില്ലെന്ന് ജാസ്മിന്റെ ഉപ്പ, നിങ്ങളുടെ കാര്യം നിങ്ങള്‍ തീർത്തോ സമാജ്വാതി പാർട്ടിയെ പോലെ ഒരു വലിയ പാർട്ടിയെ മുലായം സിംഗില്‍ നിന്ന് ഏറ്റെടുത്ത് ഇത്ര ശക്തമാക്കി മാറ്റുന്നതില്‍ അഖിലേഷിന് വലിയ പങ്കുണ്ട്. സ്വന്തം പാർട്ടിയിലെ പടലപിണക്കങ്ങള്‍ മറികടന്ന് എസ് പിയെ ഒറ്റക്കെട്ടായി ശക്തമാക്കുന്നതില്‍ അഖിലേഷ് വിജയിച്ചു. മായാവതിയും ബിഎസ്പിയും വളരെ പെട്ടെന്ന് അസ്തമിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഒരു ചെറുപ്പക്കാരൻ മോദിയേയും യോഗിയേയും രാഷ്ട്രീയമായി ചെറുത്ത് ജനപിന്തുണ ആർജ്ജിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയം കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. മുലായം സിംഗിന്റെ അഭാവം യുപിയില്‍ കാണാൻ കഴിയാത്ത വിധത്തില്‍ അഖിലേഷ് വളർന്നു കഴിഞ്ഞു. പാർട്ടിയെയും ജനങ്ങളെയും ഒരുപോലെ ആകർഷിക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞു. ജാതി രാഷ്ട്രീയത്തിന്റെ വിളഭൂമിയില്‍ യാദവ- മുസ്ലിം കോമ്ബിനേഷൻ എന്ന എസ് പിയുടെ രാഷ്ട്രീയം മറ്റ് ജാതിവിഭാഗങ്ങള്‍ക്കിടയില്‍ കൂടി സ്വാധീന്നമുറപ്പിക്കുന്നതാണ് അഖിലേഷിലൂടെ കാണാൻ കഴിയുന്നത്. ശക്തമായ സംഘടനാ സംവിധാനത്തിലൂടെ എസ് പിയെ നയിക്കാൻ അഖിലേഷിന് കഴിയുന്നു. 2022 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 10.24 % വോട്ടുകള്‍ അധികം നേടിയ എസ് പി 64 സീറ്റുകള്‍ അധികം നേടുകയുണ്ടായി. ബിജെപിക്ക് 57 സീറ്റുകള്‍ കുറഞ്ഞു. നിരവധി സീറ്റുകള്‍ വളരെ ചെറിയ വോട്ടുകള്‍ക്കാണ് എസ്പിക്ക് നഷ്ടമായത്. ഇത്തവണ കോണ്‍ഗ്രസുമായി സഖ്യം ചേർന്നതോടെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സ്വാധീനം എസ് പിയോടൊപ്പം ചേർക്കാൻ അഖിലേഷിന് കഴിഞ്ഞു. വലിയ ജനവിഭാഗത്തെ സ്വാധീനിക്കാൻ കോണ്‍ഗ്രസിന് കഴിയുന്നുവെങ്കിലും സംഘടനാ സംവിധാനം തീർത്തും ദുർബലമായതിനാല്‍ വോട്ടാക്കി മാറ്റാൻ കഴിയാത്ത സാഹചര്യം യുപിയിലുണ്ട്. അവിടെ മികച്ച സംഘടനാ സംവിധാനമുള്ള എസ്പിയും കോണ്‍ഗ്രസും ചേർന്നപ്പോള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. ഇന്ത്യാ സഖ്യത്തിന്റെ റാലികള്‍ക്ക് യുപിയിലെങ്ങും വലിയ ജനക്കൂട്ടെ ആകർഷിക്കാൻ കഴിയുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമാകാൻ കഴിയുന്നു. യുപിയില്‍ ഗോഡി മീഡിയക്ക് അടിപതറിക്കഴിഞ്ഞു. ജൂണ്‍ ഒന്നിന് ശേഷം ഗോഡി മീഡിയയുടെ മലക്കം മറിച്ചില്‍ നമുക്ക് കാണാം. പ്രിയങ്ക ഗാന്ധി റായിബറേലിയിലും അമേത്തിയിലും വലിയ ജനക്കൂട്ടത്തെ ആകർഷിച്ച്‌ മുന്നേറിയപ്പോള്‍ രണ്ട് മണ്ഡലവും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധി റായിബറേലിയില്‍ ചരിത്ര വിജയം ഉണ്ടാകുമ്ബോള്‍ രാഹുല്‍ ഗാന്ധിയുടെ സ്വാധീനം അമേത്തില്‍ കോണ്‍ഗ്രസിന്റെ വിജയമുറപ്പിക്കുന്നു. സാരിയും മൊബൈല്‍ ഫോണും വിതരണം ചെയ്തു അമേത്തിയില്‍ വിജയിക്കാമെന്ന ബിജെപിയുടെ സ്വപ്നം ഇത്തവണ തകരും. രണ്ടിടത്തും കോണ്‍ഗ്രസിന്റെ പരമ്ബരാഗത സംഘടനാ സംവിധാനത്തിനൊപ്പം എസ് പിയുടെ സംഘടനാ സംവിധാനം കൂടി ചേരുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. റായിബറേലിയില്‍ കഴിഞ്ഞ ആറ് മാസമായി ബിജെപി വീടുകള്‍ കയറി പ്രചാരണം നടത്തുകയും കേന്ദ്ര സംസ്ഥാന ഭരണസ്വാധീനം ഉപയോഗിക്കുകയും ചെയ്യുന്നു. അമേത്തി പോലെ റായിബറേലിയും പിടിച്ചെടുക്കാൻ മണ്ണൊരുക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായതോടെ ബിജെപിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു. രാഹുല്‍ ഗാന്ധി+അഖിലേഷ് യാദവ് കോമ്ബിനേഷൻ വലിയ ജനക്കൂട്ടത്തെയാണ് യുപിയില്‍ ആകർഷിക്കുന്നത്. അലഹാബാദില്‍ (യോഗിയുടെ പ്രഗ്യാരാജ്) നിയന്ത്രണം വിട്ട ജനക്കൂട്ടം കാരണം രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും പ്രസംഗിക്കാൻ പോലുമാവാതെ വേദി വിടേണ്ടി വന്നു. ജവഹർലാല്‍ നെഹ്രു വിജയിച്ച ഫുല്‍പൂരിലാണ് ജനക്കൂട്ടം തിങ്ങി നിറഞ്ഞു നിയന്ത്രണം നഷ്ടപ്പെട്ടത്. പുതിയ തലമുറ നെഹ്രുവിന്റെ ചോരയിലേക്ക് തിരിച്ച്‌ പോകുന്നുവെന്ന് രാഷ്ട്രീയ വിലയിരുത്തലുകള്‍ വന്ന് കഴിഞ്ഞു. മതമല്ല; രാഷ്ട്രീയം എന്ന നെഹ്രുവിന്റെ കാഴ്ചപ്പാടിലേക്ക് ജനം വീണ്ടും മാറുകയാണ് രാഹുല്‍ ഗാന്ധിയിലൂടെ. ഇന്ത്യാ സഖ്യം യുപിയില്‍ 40+ സീറ്റ് നേടുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. യുപിയിലായിരിക്കും ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവുക എന്ന് രാഹുല്‍ ഗാന്ധി വെറുതെ പറഞ്ഞതല്ല. അവിടെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്ക് ഇന്ത്യ മുന്നണിക്ക് അനുകൂലമായി ഉണ്ട് എന്നത് കൊണ്ട് തന്നെയാണത്. ആ ഭയം മോഡിയുടെയും യോഗിയുടേയും പ്രസ്താവനകളില്‍ കാണാം. ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം പറയാം. മോഡി കഴിഞ്ഞ 10 ദിവസങ്ങളില്‍ 4 തവണ വാരണാസിയില്‍ പോയി. അവിടെ നിന്ന് കരഞ്ഞ് നിലവിളിച്ചു. പരമാവധി വർഗീയത പറഞ്ഞു. നോമിനേഷൻ കൊടുക്കാൻ മാത്രം പോകാറുണ്ടായിരുന്ന മോഡിയെ ഇന്ത്യ സഖ്യം വാരണാസിയില്‍ തളച്ചു എന്ന് തന്നെ പറയാം.യുപി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായി മോഡിക്ക് വാരണാസിയില്‍ ശക്തമായ വെല്ലുവിളിയാണുണ്ടാക്കിയത്. വയനാട്ടില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അഖിലേഷ് ഞങ്ങളെ ചേർത്ത് നിർത്തി വയനാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബിജെപിയെ ചെറുത്ത് നില്‍ക്കുന്ന കേരളത്തിലെ രാഷ്ട്രീയത്തെ അദ്ദേഹം അഭിനന്ദിച്ചു. ജൂണ്‍ നാലിന് ഇന്ത്യാ സഖ്യം അധിക്കാരത്തില്‍ വരുമ്ബോള്‍ യുപി രാഷ്ട്രീയം അതില്‍ തിളക്കമാർന്ന ചരിത്രം സൃഷ്ടിക്കും.

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ജൂലൈ ആറു മുതല്‍ 12 വരെ നടക്കുന്ന ചടങ്ങില്‍ മുംബൈയിലാണ് ഇരുവരും വിവാഹിതരാകുക. ഇതിന് മുന്നോടിയായി മാർച്ച്‌ ഒന്ന് മുതല്‍ മൂന്നുവരെ ഗുജറാത്തിലെ ജാംനഗറില്‍പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍നടന്നിരുന്നു.

ഇപ്പോഴിതാ രണ്ടാമത്തെ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇത്തവണ ആഡംബര കപ്പലിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മെയ് 29-ന് അതിഥികളുമായി ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ ജൂണ്‍ ഒന്നിന് സ്വിറ്റ്സർലൻഡിലെത്തും.

ക്ഷണിക്കപ്പെട്ട അതിഥികളും അടുത്ത ബന്ധുക്കളും മാത്രമാണ് കപ്പലിലുണ്ടാകുക. ചടങ്ങുകളുടെ സ്വകാര്യത കണക്കിലെടുത്ത് മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ താരനിര ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറില്‍ അധികം വിഐപികളേയാണ് ആഘോഷത്തിനായി ക്ഷണിച്ചിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഷാരൂഖ് ഖാനും കുടുംബവും, സല്‍മാൻ ഖാൻ, ആമിർ ഖാൻ, താരദമ്ബതിമാരായ രണ്‍ബീർ കപൂർ-ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്, രണ്‍വീർ സിങ്ങ്-ദീപിക പദുക്കോണ്‍, കിയാര അദ്വാനി-സിദ്ധാർഥ് മല്‍ഹോത്ര, സോനം കപൂർ-ആനന്ദ് അഹൂജ, ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ, കരീന കപൂർ-സെയ്ഫ് അലി ഖാൻ തുടങ്ങിയവർ ആഘോഷത്തില്‍ പങ്കുചേരും. ഇവരെക്കൂടാതെ 600 ജീവനക്കാരും കപ്പലിലുണ്ടാകും.

കപ്പലിലെ മൂന്ന് ദിവസത്തെ ആഘോഷത്തിന് ശേഷം ലണ്ടനിലും പാർട്ടി നടത്തും. മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരൊഴികെ അംബാനി കുടുംബത്തിലെ അംഗങ്ങളെല്ലാംതന്നെ നിലവില്‍ ലണ്ടനിലാണുള്ളത്.

ജാംനഗറില്‍ നടന്ന ആദ്യ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ഹില്‍ ഗേറ്റ്, പോപ്പ് താരം റിഹാന, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുല്‍ക്കർ, എംഎസ് ധോനി, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ 1200-ഓളം അതിഥികള്‍ ജാംനഗറിലെത്തിയിരുന്നു.

RELATED ARTICLES

STORIES

Most Popular