Saturday, July 27, 2024
HomeAsiaപാലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുമെന്ന് മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍, ചുട്ട മറുപടിയുമായി ഇസ്രയേല്‍

പാലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുമെന്ന് മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍, ചുട്ട മറുപടിയുമായി ഇസ്രയേല്‍

ബ്ളിൻ: പശ്ചിമേഷ്യൻ സംഘർഷം നിലനില്‍ക്കവെ നിർണായക നീക്കവുമായി മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍. അടുത്ത ആഴ്‌ചയോടെ പാലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുമെന്ന് നോ‌ർവെ, അയർലന്റ്, സ്‌പെയിൻ എന്നീ രാജ്യങ്ങള്‍ അറിയിച്ചു.

ദ്വിരാഷ്‌ട്ര വാദത്തിന്റെ അംഗീകാരം മാത്രമാണ് ഇസ്രയേല്‍-പാലസ്‌തീൻ സംഘർഷത്തിന് പ്രതിവിധി എന്ന് യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോർവെയും അയർലന്റും സ്‌പെയിനും തങ്ങളുടെ തീരുമാനമറിയിച്ചത്. മേയ് 28ന് തീരുമാനം അറിയിക്കുമെന്നാണ് വിവരം.

‘ഈ അംഗീകാരമില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ല.’ നോർവെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പ്രതികരിച്ചു. അയർലന്റിനും പാലസ്‌തീനും ഇത് ചരിത്രപ്രധാനമായ ദിനമാണെന്ന് അയർലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ദ്വിരാഷ്‌ട്ര വാദം നടപ്പിലാക്കുക വഴി ഇസ്രയേല്‍-പാലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

സ്‌പാനിഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മേയ് 28ന് പാലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാട്‌സ് അയർലന്റിലെയും നോർവെയിലെയും തങ്ങളുടെ പ്രതിനിധികളോട് ഉടൻ തിരികെ ഇസ്രയേലിലെത്താൻ ആവശ്യപ്പെട്ടു. സ്‌പെയിനും അയർലന്റും നോർവെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവർക്കും സ്വർണമെഡല്‍ നല്‍കാൻ തീരുമാനിച്ചത് ചരിത്രം ഓർക്കുമെന്നും ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചു.

RELATED ARTICLES

STORIES

Most Popular