Saturday, July 27, 2024
HomeGulfബയോമെട്രിക് പൂര്‍ത്തിയാക്കാത്തവര്‍ക്കുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ബയോമെട്രിക് പൂര്‍ത്തിയാക്കാത്തവര്‍ക്കുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബയോമെട്രിക് പൂർത്തിയാക്കിയില്ലെങ്കില്‍ പൗരന്മാർക്കും പ്രവാസികള്‍ക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

സഹല്‍ ആപ്ലിക്കേഷൻ വഴിയോ, മെറ്റ പ്ലാറ്റ്‌ഫോം വഴിയോ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം. മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാത്തവരെ കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചയക്കും.

പ്രവാസികള്‍ക്ക് ഡിസംബർ 30 വരെയും സ്വദേശികള്‍ക്ക് സെപ്റ്റംബർ 30 വരെയുമാണ് ബയോമെട്രിക് എടുക്കാനുള്ള സമയപരിധി. ഈ സമയപരിധിക്കകം എല്ലാവരും ബയോമെട്രിക് പൂർത്തിയാക്കണം. നേരത്തെ സ്വദേശികളും പ്രവാസികളും ജൂണ്‍ ഒന്നിന് മുമ്ബായി ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പിന്നീട് നീട്ടുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular