Thursday, July 18, 2024
HomeIndiaയുപിയില്‍ 79 സീറ്റ് നേടുമെന്നത് ദിവാസ്വപ്നം, ജൂണ്‍ നാലിന് ജനങ്ങള്‍ ആ സ്വപ്നത്തില്‍നിന്ന് ഉണര്‍ത്തും- മോദി

യുപിയില്‍ 79 സീറ്റ് നേടുമെന്നത് ദിവാസ്വപ്നം, ജൂണ്‍ നാലിന് ജനങ്ങള്‍ ആ സ്വപ്നത്തില്‍നിന്ന് ഉണര്‍ത്തും- മോദി

സ്ടി (ഉത്തർപ്രദേശ്): ഉത്തർപ്രദേശില്‍ 79 സീറ്റില്‍ വിജയിക്കും എന്നത് കോണ്‍ഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും ദിവാസ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജൂണ്‍ നാലിന് ജനങ്ങള്‍ അവരെ ആ ദിവാസ്വപ്നത്തില്‍നിന്നും ഉണർത്തുമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ബസ്തിയില്‍ ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

‘ദിവാസ്വപ്നം കാണുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ, ഇപ്പോഴാണത് അതെന്താണെന്ന് മനസിലാക്കുന്നത്. ഉത്തർപ്രദേശില്‍ 79 സീറ്റില്‍ തങ്ങള്‍ വിജയിക്കും എന്നാണ് കോണ്‍ഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും നേതാക്കളായ ‘രാജകുമാരന്മാർ’ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തുന്നത്. അത് അവരുടെ ദിവാസ്വപ്നം മാത്രമാണ്. ജൂണ്‍ നാലിന് ജനങ്ങള്‍ അവരെ ആ സ്വപ്നത്തില്‍നിന്ന് ഉണർത്തും. അന്നവർ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെയാവും കുറ്റംപറയുക, മോദി പറഞ്ഞു.

പാകിസ്താന്റെ പക്കല്‍ ആറ്റംബോംബ് ഉണ്ട് എന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയിലെ ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. പാകിസ്താൻ ഇന്ത്യയോട് പരിജയപ്പെട്ടിട്ടേയുള്ളൂ. എന്നാല്‍, കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും പറയുന്നത് നമ്മളവരെ ഭയപ്പെടണം എന്നാണ്. അതിനവർ പറയുന്ന കാരണം, പാകിസ്താന്റെ കൈവശം ആറ്റംബോംബ് ഉണ്ടെന്നതാണ്. അതുകണ്ട് നമ്മള്‍ എന്തിന് ഭയപ്പെടണം?, മോദി ചോദിച്ചു.

ഇന്ന് ഇന്ത്യ ഭരിക്കുന്നത് ദുർബലരായ കോണ്‍ഗ്രസ് സർക്കാരല്ല, ശക്തമായ മോദി സർക്കാരാണ്. ആക്രമിക്കുന്നവരെ അവരുടെ വീട്ടില്‍ കയറി തീർത്തുകളയാൻ തക്ക ശക്തമായ രാജ്യമാണ് ഇന്ന് ഇന്ത്യ, മോദി പറഞ്ഞു. രാജ്യം ആറാംഘട്ട തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്ബോള്‍ ജനങ്ങളെല്ലാവരും അവരുടെ വോട്ടവകാശം വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.

ഒരു മഹത്തായ കാര്യം ചെയ്യാൻ അവസരം ലഭിക്കുമ്ബോള്‍ നിങ്ങളത് നഷ്ടപ്പെടുത്തുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ തീർച്ചയായും വോട്ട് ചെയ്യണം. 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി റേഷൻ കിട്ടുന്നത് ചെറിയ കാര്യമാണോ? ആ ഭാഗ്യം നിങ്ങളുടേതുകൂടിയാണ് എന്ന് പറയണമെങ്കില്‍ നിങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകേണ്ടേ? തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇനിയും ഞാൻ അത്തരം സദ്പ്രവർത്തികള്‍ ചെയ്യുന്നത് തുടരും, മോദി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular