Thursday, July 18, 2024
HomeKeralaഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിന് ബോംബ് ഭീഷണി

ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന് ബോംബ് ഭീഷണി.

ന്യൂഡല്‍ഹി ഏരിയയിലെ നോർത്ത് ബ്ലോക്കിലെ പോലിസ് കണ്‍ട്രോള്‍ റൂമിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി ഫയർ സർവീസ് അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പോലിസ് കെട്ടിടത്തില്‍ വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് പോലിസ് വ്യക്തമാക്കി. ഐപി വിലാസവും ഇമെയിലിൻ്റെ ഉല്‍ഭവ സ്ഥലവും ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍, ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, സർക്കാർ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ സന്ദേശത്തിൻ്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

RELATED ARTICLES

STORIES

Most Popular