Thursday, July 18, 2024
HomeKeralaഹരിപ്പാട് കരുവാറ്റയില്‍ വൻ തീപിടിത്തം; അഗ്രികള്‍ച്ചര്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തി നശിച്ചു

ഹരിപ്പാട് കരുവാറ്റയില്‍ വൻ തീപിടിത്തം; അഗ്രികള്‍ച്ചര്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തി നശിച്ചു

രിപ്പാട്: തീപിടിത്തത്തില്‍ അഗ്രികള്‍ച്ചർ സൂപ്പർമാർക്കറ്റ് കത്തി നശിച്ചു. ദേശീയപാതക്കരികില്‍ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കർഷകന്റെ കട എന്ന പേരുള്ള കാർഷിക ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനമാണ് പൂർണമായും നശിച്ചത്.

കരുവാറ്റ ലൈലാ നിവാസില്‍ സനല്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വീടിനോട് ചേർന്നാണ് കട പ്രവർത്തിക്കുന്നത്.

ബുധനാഴ്ച പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഉടമസ്ഥനെ വിവരമറിയിച്ചത്. അപ്പോഴേക്കും മേല്‍ക്കൂരയിലേക്ക് തീ പടർന്നിരുന്നു.

നാട്ടുകാർ ചേർന്ന് മോട്ടോർ ഉപയോഗിച്ച്‌ വെള്ളം പമ്ബ് ചെയ്തതിനാല്‍ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളില്‍ ഉണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിയമർന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക യന്ത്രങ്ങളും കത്തിയമർന്നു. 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ പൂർണമായും കത്തിച്ചാമ്ബലായതായി സനല്‍ മുഹമ്മദ് പറഞ്ഞു.

ഇരുമ്ബ് തൂണുകളില്‍ ടിൻ ഷീറ്റും ഇഷ്ടികയും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്. മേല്‍ക്കൂര ഓടും ഷീറ്റുമാണ്. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

RELATED ARTICLES

STORIES

Most Popular