Saturday, July 27, 2024
HomeIndiaതാരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് ബി ജെ പി; മര്യാദ പാലിക്കാൻ നിര്‍ദ്ദേശം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ...

താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് ബി ജെ പി; മര്യാദ പാലിക്കാൻ നിര്‍ദ്ദേശം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശം

ല്‍ഹി: താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് ബി ജെ പി – കോണ്‍ഗ്രസ് പാർട്ടി അധ്യക്ഷൻമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കി.

താര പ്രചാരകർ വാക്കുകളില്‍ ശ്രദ്ധാലുവാകണമെന്നും പ്രസംഗങ്ങളില്‍ മര്യാദ പാലിക്കാൻ നിർദ്ദേശം നല്‍കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകർക്ക് രേഖാമൂലം നിർദ്ദേശം നല്‍കണമെന്നാണ് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയോടും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

മോദിയുടെയും രാഹുലിന്‍റെയും പേര് പരാമർശിക്കാതെയാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയില്‍ ബി ജെ പിക്ക് ഉത്തരവാദിത്തം കൂടുതല്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നദ്ദക്ക് നല്‍കിയ നിർദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിധിയില്ലാത്ത സ്വാതന്ത്ര്യം പ്രതിപക്ഷത്തിനില്ലെന്നതടക്കമുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷനോട് കമ്മീഷൻ ചൂണ്ടികാട്ടിയത്.

RELATED ARTICLES

STORIES

Most Popular