Saturday, July 27, 2024
HomeEntertainmentഐഒഎസ് 17.5.1 അപ്‌ഡേറ്റ് അവതരിപ്പിച്ചു, നീക്കം ചെയ്ത ചിത്രങ്ങള്‍ തിരികെ വരുന്ന പ്രശ്‌നം പരിഹരിച്ചു

ഐഒഎസ് 17.5.1 അപ്‌ഡേറ്റ് അവതരിപ്പിച്ചു, നീക്കം ചെയ്ത ചിത്രങ്ങള്‍ തിരികെ വരുന്ന പ്രശ്‌നം പരിഹരിച്ചു

വീണ്ടും ഐഒഎസ് അപ്ഡേറ്റ് അവതരിപ്പിച്ച്‌ ആപ്പിള്‍. ഐഒഎസ് 17.5.1 അപ്ഡേറ്റും ഒപ്പം ഐപാഡ് ഒഎസ് 17.5.1 ഉം ആണ് അവതരിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ച 17.5 അപ്ഡേറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ക്രോസ് പ്ലാറ്റ്ഫോം ട്രാക്കിങ് ഡിറ്റക്ഷൻ, ആപ്പിള്‍ ന്യൂസ് പ്ലസിലെ ഓഫ്ലൈൻ മോഡ്, സുരക്ഷാ, ബഗ് ഫിക്സുകള്‍ എന്നിവയുമായാണ് 17.5 അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നത്. ഫോട്ടോസ് ആപ്പില്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ 17.5 അപ്ഡേറ്റ് ചെയ്തപ്പോള്‍ തിരികെ വന്നുവെന്ന് ചില ഉപഭോക്താക്കള്‍ പരാതി അറിയിച്ചിരുന്നു.

അപ്ഡേറ്റുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിവരങ്ങളില്‍ ഈ പ്രശ്നം പരിഹരിച്ചതായി കമ്ബനി വ്യക്തമാക്കി. ഒപ്പം മറ്റ് പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും കമ്ബനി പറഞ്ഞു. എന്നാല്‍ അവ എന്തെല്ലാം ആണെന്ന് വ്യക്തമാക്കിയില്ല.

ഒരു വർഷം മുമ്ബ് നീക്കം ചെയ്ത ചിത്രങ്ങള്‍ വരെ ഫോട്ടോസ് ലൈബ്രറിയില്‍ വന്നുവെന്ന് ചില ഉപഭോക്താക്കള്‍ പറയുന്നു. ഐഒഎസ്, മാക്ക് ഓഎസ്, ഐപാഡ് ഒഎസ് എന്നിവയില്‍ നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ റീസന്റ്ലി ഡിലീറ്റഡ് ഫോള്‍ഡറിലേക്കാണ് പോവുക. അവിടെ നിന്ന് പിന്നീട് നീക്കം ചെയ്യപ്പെടും. എന്നാല്‍ പഴയ പല ചിത്രങ്ങളും സാങ്കേതിക പ്രശ്നം കാരണം ഈ ഫോള്‍ഡറില്‍ നീക്കം ചെയ്യപ്പെടാതെ നിന്നു.

RELATED ARTICLES

STORIES

Most Popular