Thursday, April 18, 2024
HomeKeralaസ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും; ഊരാക്കുടുക്കിലേക്ക് പിണറായി

സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും; ഊരാക്കുടുക്കിലേക്ക് പിണറായി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ഇഡിയും രംഗത്ത്. ഗവര്‍ണര്‍ക്കു കത്ത് നല്‍കി അനുവാദം വാങ്ങിയാണ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു ആരോപണങ്ങളും ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യിരുന്നില്ല. എന്നാല്‍ സരിത്ത് കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ട്. ഇതിനെ കുറിച്ചു അറിയാനും അന്വേഷണം ശക്തമാക്കി പൂട്ടാനുമാണ് കേന്ദ്ര ഏജന്‍സികള്‍ രംഗത്തിറങ്ങുന്നത്.കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണ് കളികള്‍ മുറുകുന്നത്. ഇതോടെ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ പരിധിയിലാക്കും.

ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്ര ഏജന്‍സികളെ നിശബ്ദമാക്കാനുള്ള നീക്കം കോടതി താല്‍ക്കാലികമായി തടഞ്ഞതോടെയാണ് ഇഡിയും കസ്റ്റംസും എന്‍ഐഎയും ശക്തമായി വീണ്ടും കളത്തിലിറങ്ങുന്നത്. കസ്റ്റംസിന് സ്വപ്നാ സുരേഷും സരിതും നല്‍കിയ ഡോളര്‍ കടത്ത് മൊഴി പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.

സ്വര്‍ണക്കടത്ത് കേസില്‍ ഇഡി. അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതും ഇനിയുള്ള അന്വേഷണത്തില്‍ നിര്‍ണായകമാകും.. ജുഡീഷ്യല്‍ കമ്മിഷന്റെ സമാന്തര അന്വേഷണം നയതന്ത്രചാനലിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ തകിടം മറിക്കുകയും തടസപ്പെടുത്തുകയും ചെയ്യുമെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചുകൊണ്ടാണ് ഇടക്കാല ഉത്തരവ്. ആത്യന്തികമായി അത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായിരിക്കും സഹായമാവുകയെന്നും കോടതി പറഞ്ഞു.

ഇഡി.ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തത് സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി. നിയമപരമായ അസ്തിത്വമില്ലാത്ത ഇഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്ത് ഹര്‍ജി ഫയല്‍ ചെയ്യാനാകില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി തള്ളി. എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് നിയമപരമായ ബോഡിയാണെന്ന് വിലയിരുത്തിക്കൊണ്ടാണിത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണ് ഇഡിഎന്ന വാദം നിലനില്‍ക്കില്ല.

ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം ഇഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നിയമപരമായ അഥോറിറ്റിയാണെന്ന് വ്യക്തമാണ്. പിഎംഎല്‍എ. ആക്ട് പ്രകാരവും ഡെപ്യൂട്ടി ഡയറക്ടര്‍ നിയമപരമായ അഥോറിറ്റിയാണെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജ്യുഡീഷ്യല്‍ അന്വേഷണത്തില്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഈ അന്വേഷണത്തില്‍ നിര്‍ണായകമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും നീക്കങ്ങള്‍. ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസുകളില്‍ പ്രത്യേക താല്‍പര്യം എടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിരീക്ഷിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെഓഫീസും ഇടപെടലും ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണ് കസ്റ്റംസും ഇഡിയും നടത്തുക.
ഇതിനിടയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള മൂന്നു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യും. പൂജപ്പുര ജയിലിലുള്ള പ്രതികളെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കി. ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. ഇതിന് ശേഷം ഡോളര്‍ കടത്തിലേക്ക് അന്വേഷണം എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular