Friday, March 29, 2024
HomeKeralaപെണ്‍കുട്ടികള്‍ക്ക് ലഹരി ദുരൂപയോഗം നടന്നു മിസ് കേരളകളുടെ മരണത്തിനു പിന്നാലെ

പെണ്‍കുട്ടികള്‍ക്ക് ലഹരി ദുരൂപയോഗം നടന്നു മിസ് കേരളകളുടെ മരണത്തിനു പിന്നാലെ

മുന്‍ മിസ്‌കേരള ആന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്‍ കൊച്ചിയിലും ഗോവയിലും ബംഗളുരുവിലും സ്ഥിരം റേവ് പാര്‍ട്ടി സംഘടിപ്പിക്കുന്ന ആളെന്ന് പോലീസ്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളെ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ സ്ഥിരം ലഹരി പാര്‍ട്ടി നടത്തുന്നയാളായിരുന്നു സൈജുവെന്ന് പോലീസിന് തെളിവു കിട്ടിയിരുന്നു. സൈജുവിന്റെ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും വിവിധ കേസുകളില്‍ നിര്‍ണായകമായേക്കാവുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താന്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. എന്നാല്‍ ഇത് കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചു. സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു.സൈജുവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധിച്ചിരുന്നു. ഈ ഫോണില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സ്ഥിരമായി ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു, പാര്‍ട്ടിക്കെത്തിയിരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നതിന്റെ ചില തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.

ഇത്തരം ചില ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിലെ സ്ത്രീകളെ കണ്ടെത്തി പോലീസ് മൊഴി രേഖപ്പെടുത്തും. പരാതിക്കാരെത്തിയാല്‍ ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം മോഡലുകളുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം വന്നിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല.കേസന്വേഷണം വേഗത്തിലാക്കാതിരിക്കാന്‍ ബാഹ്യ ഇടപെടലുണ്ടെന്നു തന്നെയാണ് ഉയരുന്ന ആരോപണം. കേസിലെ പ്രധാന സാക്ഷിയായ അബ്ദുള്‍ റഹ്മാനെ വേണ്ട വിധത്തിലുള്ള തെളിവുകള്‍ ലഭിക്കുമെന്നിരിക്കെ പോലീസ് അതിനു തയ്യാറാകുന്നില്ലെന്നു തന്നെയാണ് ആക്ഷേപം. ചില ഉന്നതരെ സംരക്ഷിക്കാനുള്ള നീക്കമാണോ പോലീസ് നടത്തുന്നതെന്നും സംശയമുയരുന്നുണ്ട്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular