Saturday, July 27, 2024
HomeKeralaജീവിതനിലവാരത്തില്‍ രാജ്യത്തെ വൻനഗരങ്ങളെ പിന്നിലാക്കി കൊച്ചിയും തൃശ്ശൂരും

ജീവിതനിലവാരത്തില്‍ രാജ്യത്തെ വൻനഗരങ്ങളെ പിന്നിലാക്കി കൊച്ചിയും തൃശ്ശൂരും

കൊച്ചി: ജീവിത നിലവാര സൂചികയില് മികച്ച നേട്ടം സ്വന്തമാക്കി കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശ്ശൂരും. ആളുകളെ കൂടുതല്‍ ആകർഷിക്കുന്ന വന്കിട മെട്രോ നഗരങ്ങളായ ഡല്ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള് മെച്ചപ്പെട്ട ജീവിത നിലവാരമാണ് കൊച്ചിയിലും തൃശ്ശൂരിലുമെന്നാണ് ഓക്സ്ഫോര്ഡ് ഇക്കണോമിക്സ് ഗ്ലോബല് സിറ്റീസ് ഇന്ഡക്സ് റിപ്പോർട്ടില്‍ പറയുന്നത്.

സാമ്ബത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്വഹണം തുടങ്ങിയവയെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്സ്ഫോര്ഡ് ഇക്കണോമിക്സ് ഗ്ലോബല് സിറ്റീസ് ഇന്ഡക്സ്. ഇത് പ്രകാരം മുംബൈയുടെ റാങ്ക് 915 ആണ്. ഡല്ഹി (838), ഐ.ടി. ഹബ്ബായ ബെംഗളൂരു (847), ഹൈദരാബാദ് (882 ) എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് വന്കിട നഗരങ്ങളുടെ റാങ്ക്. എന്നാല് ഓക്സ്ഫോര്ഡ് ഇക്കണോമിക്സ് ഗ്ലോബല് സിറ്റീസ് ഇന്ഡക്സ് പ്രകാരം കൊച്ചിയുടെ റാങ്ക് 765 ആണ്. തൃശ്ശൂര് 757ാം റാങ്കോടെ കൊച്ചിക്കും മുന്നിലാണ്.

അതേസമയം, ജീവിതനിലവാരത്തിന്റെ കാര്യത്തില് പിന്നിലാണെങ്കിലും സൂചികകളില് മറ്റു ഇന്ത്യന് നഗരങ്ങളേക്കാള് മുന്നിലാണ് ഡല്ഹിയും മുംബൈയും ബെംഗളൂരുവും. മൊത്തം റാങ്കിങ് നോക്കുമ്ബോള് മുംബൈ 427ാം സ്ഥാനത്തും ഡല്ഹി 350ാം സ്ഥാനത്തും ബെംഗളൂരു 411ാം സ്ഥാനത്തുമാണുള്ളത്.

കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ജീവിക്കാന് അനുകൂലമായ സാഹചര്യം, ആകര്ഷണീയത എന്നിവ പരിഗണിക്കുമ്ബോള് രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്ഹി എന്നിവയെക്കാള് മികച്ച റാങ്കാണ് കൊച്ചിക്കും തൃശ്ശൂരിനും ലഭിച്ചിരിക്കുന്നത്.

നഗരവാസികളുടെ ക്ഷേമം, സാമ്ബത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്സ്ഫോര്ഡ് ഇന്ഡക്സ് റാങ്ക് ചെയ്തത്. ഓക്സ്ഫോര്ഡ് ഇന്ഡക്സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം യുഎസ്‌എയിലെ ന്യൂയോര്ക്ക് ആണ്. പിന്നാലെ ലണ്ടന്, സാന് ജോസ്, ടോക്കിയോ എന്നീ നഗരങ്ങളുമുണ്ട്.

RELATED ARTICLES

STORIES

Most Popular