Thursday, July 18, 2024
HomeGulfരാജ്യങ്ങള്‍ തമ്മിലുള്ള മാധ്യമ സഹകരണം പ്രധാനം ; കുവൈത്ത് ഇൻഫര്‍മേഷൻ മന്ത്രാലയം

രാജ്യങ്ങള്‍ തമ്മിലുള്ള മാധ്യമ സഹകരണം പ്രധാനം ; കുവൈത്ത് ഇൻഫര്‍മേഷൻ മന്ത്രാലയം

ള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ തമ്മിലുള്ള മാധ്യമ സഹകരണം ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.നാസർ മുഹൈസൻ.

വ്യാഴാഴ്ച ദോഹയില്‍ ചേരുന്ന 27ാമത് ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഇൻഫർമേഷൻ മന്ത്രാലയങ്ങളിലെ അണ്ടർസെക്രട്ടറിമാരുടെ തയാറെടുപ്പ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോധവത്കരണം, ഗള്‍ഫ് സ്വത്വം സംരക്ഷിക്കല്‍ എന്നിവക്കായി മാധ്യമ പദ്ധതി രൂപീകരിക്കല്‍, ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്, ഡിജിറ്റലൈസേഷൻ ഉള്‍പ്പെടെ പൊതു താല്‍പര്യമുള്ള വിവിധ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സി.സി രാജ്യങ്ങളിലെ മാധ്യമ മേഖലയുടെ വികസനത്തിനായി വിവരങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും മുഹൈസൻ വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular