Saturday, July 27, 2024
HomeKeralaകാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇൻറഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇൻറഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

2024-25 അധ്യയനവർഷത്തേക്കുള്ള അഞ്ച് വർഷ ഇൻറഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്‌ട്രേഷൻ കാലിക്കറ്റ് സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ് കോളേജുകളില്‍ ആരംഭിച്ചു.
ഈ പ്രോഗ്രാമുകള്‍ സർവകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവ./എയ്ഡഡ് കോളേജുകളിലാണ്. ജൂണ്‍ നാല് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. എസ്.സി./എസ്.ടി.- 195 രൂപ മറ്റുള്ളവർ- 470 എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://admission.uoc.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോണ്‍: 0494 2407016, 2407017, 2660600
RELATED ARTICLES

STORIES

Most Popular