Tuesday, June 25, 2024
HomeUSAവോട്ട് ട്രംപിന്; നിലപാട് മയപ്പെടുത്തി നിക്കി ഹേലി

വോട്ട് ട്രംപിന്; നിലപാട് മയപ്പെടുത്തി നിക്കി ഹേലി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ പ്രൈമറിയില്‍ സ്ഥാനാർഥിയായിരുന്ന നിക്കി ഹേലി.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് താൻ വോട്ട് ചെയ്യുമെന്ന് ഹേലി വ്യക്തമാക്കി. വാഷിംഗ്ടണ്‍ ഡിസിയിലെ ഹഡ്‌സണ്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തിന് ശേഷം നടന്ന് ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു നിക്കി.

ജോ ബൈഡൻ അല്ലെങ്കില്‍ ഡോണള്‍ഡ് ട്രംപ് ആരായിക്കും അമേരിക്കയെ നയിക്കാൻ മികച്ചതെന്ന് ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ട്രംപിന് അനുകൂലമായ നിലപാട് നിക്കി സ്വീകരിച്ചത്.

രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രസിഡന്‍റിനെ താൻ പിന്തുണയ്ക്കും. ട്രംപ് ഈ നയങ്ങളില്‍ പൂർണത പുലർത്തിയിട്ടില്ല. എന്നാല്‍, ബൈഡൻ ഈ വിഷയത്തില്‍ പരാജയമാണ്. അതിനാല്‍ താൻ ട്രംപിന് വോട്ട് ചെയ്യുമെന്നും നിക്കി പറഞ്ഞു.

നേരത്തെ, റിപ്പബ്ലിക്കൻ പ്രൈമറി മത്സരത്തില്‍ ട്രംപും നിക്കിയും പരസ്പരം പോരടിച്ചിരുന്നു. ട്രംപിനെതിരേ നിക്കി ഹേലി കടുത്ത വിമർശനങ്ങള്‍ ഉയർത്തിയിരുന്നു.

RELATED ARTICLES

STORIES

Most Popular