Thursday, July 18, 2024
HomeGulfപരസ്പരം ബഹുമതികള്‍ കൈമാറി ഒമാൻ സുല്‍ത്താനും ജോര്‍ദാൻ രാജാവും

പരസ്പരം ബഹുമതികള്‍ കൈമാറി ഒമാൻ സുല്‍ത്താനും ജോര്‍ദാൻ രാജാവും

മ്മാൻ : ഒമാൻ സുല്‍ത്താൻ ഹൈത്തം ബിൻ താരിഖും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും പരസ്പരം ബഹുമതികള്‍ കൈമാറി. ഒമാൻ സുല്‍ത്താന്റെ രണ്ട് ദിവസം നീണ്ടു നില്‍കുന്ന ജോർദാൻ സന്ദർശനത്തിലാണ് ബഹുമതികള്‍ കൈമാറിയത്.

ഒമാനിലെ ഏറ്റവും ഉയർന്ന മെഡലായ ‘ഓർഡർ ഓഫ് അല്‍ സെയ്ദ്’ ഒമാൻ സുല്‍ത്താൻ ജോർദാൻ രാജാവിന് നല്‍കി.ഒമാനും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധവും എടുത്തുകാണിക്കുന്നതാണിത്.

അതേസമയം, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഒമാൻ സുല്‍ത്താന് ‘ഓർഡർ ഓഫ് അല്‍-ഹുസൈൻ ബിൻ അലി’ സമ്മാനിച്ചു. ഏറ്റവും ഉയർന്ന ജോർദാനിയൻ മെഡലാണിത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തില്‍ വേരൂന്നിയ ചരിത്ര ബന്ധങ്ങളിലുള്ള അഭിമാനവും ഒമാനിലെയും ജോർദാനിലെയും ജനത തമ്മിലുള്ള ഉയർന്ന ബന്ധവും മെഡലുകള്‍ കൈമാറുന്നതിലൂടെ ഭരണാധികാരികള്‍ പങ്കുവെച്ചു.

RELATED ARTICLES

STORIES

Most Popular