Saturday, July 27, 2024
HomeIndia'ഈ സീസണ്‍ എന്നും ഓര്‍മ്മിപ്പിക്കപ്പെടും'; നിലവാരം താഴ്ന്നപ്പോള്‍ തങ്ങള്‍ ആത്മാഭിമാനത്തിന് വേണ്ടി കളിക്കാൻ തുടങ്ങിയെന്ന് കോഹ്‌ലി

‘ഈ സീസണ്‍ എന്നും ഓര്‍മ്മിപ്പിക്കപ്പെടും’; നിലവാരം താഴ്ന്നപ്പോള്‍ തങ്ങള്‍ ആത്മാഭിമാനത്തിന് വേണ്ടി കളിക്കാൻ തുടങ്ങിയെന്ന് കോഹ്‌ലി

ഹമ്മദാബാദ്: ഐപിഎല്‍ സീസണിന്റെ ആദ്യപകുതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മോശം പ്രകടനം ആയിരുന്നു കാഴ്ച വച്ചതെന്ന് സമ്മതിച്ച്‌ ടീമിലെ താരം വിരാട് കോഹ്‌ലി.

2024 സീസണ്‍ വളരെ സവിശേഷവും അഭിമാനകാരവുമായ സീസണായിരുന്നുവെന്നും ടീമിന്റെ തിരിച്ചു വരവില്‍ അഭിമാനിക്കുന്നുവെന്നും വിരാട് കോഹ്‌ലി പറഞ്ഞു. എലിമിനേറ്ററില്‍ രാജസ്ഥാനെതിരെ പരാജയപ്പെട്ട് പുറത്തായതിന് ശേഷം പ്രതികരിക്കവെയാണ് ബെംഗളൂരുവിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കോഹ്‌ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സത്യസന്ധമായി പറഞ്ഞാല്‍ സീസണിന്റെ ആദ്യ പകുതിയില്‍ വളരെ നിലവാരം കുറഞ്ഞ പ്രകടനമാണ് ഞങ്ങള്‍ കാഴ്ച വെച്ചത്. ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന നിലവാരത്തിനൊപ്പം ഞങ്ങള്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ ആത്മാഭിമാനത്തിന് വേണ്ടി കളിക്കാന്‍ തുടങ്ങി. അതോടെ ഞങ്ങളുടെ ആത്മവിശ്വാസം തിരിച്ചുകിട്ടി’, കോഹ്‌ലി പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തുവിട്ട വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘എല്ലാ കാര്യങ്ങളെയും മാറ്റിമറിച്ച്‌ ഞങ്ങള്‍ പ്ലേ ഓഫിന് യോഗ്യത നേടിയ രീതി ശരിക്കും സവിശേഷമായിരുന്നു. ഈ ടീമിലെ ഓരോ അംഗങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ശരിക്കും അഭിമാനിക്കാന്‍ കഴിയുന്ന പ്രകടനങ്ങള്‍ ഉണ്ടായി. ഒടുവില്‍ ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിച്ചുതുടങ്ങി. ഇതെല്ലാം ഞാന്‍ ഏറ്റവും വിലമതിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്’, കോഹ്‌ലി കൂട്ടിച്ചേര്‍ത്തു

RELATED ARTICLES

STORIES

Most Popular