Friday, January 21, 2022
HomeKeralaഅംബയുടെ കഥ കൂടിയാട്ടം അരങ്ങിലെത്തുന്നു, ഡിസംബർ 3, 4, 5 തിയ്യതികളിൽ

അംബയുടെ കഥ കൂടിയാട്ടം അരങ്ങിലെത്തുന്നു, ഡിസംബർ 3, 4, 5 തിയ്യതികളിൽ

തൃശൂർ:മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കൂടിയാട്ട രൂപത്തിൽ അരങ്ങിലെത്തിക്കുന്നു.
ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രമാണ്‌ അവതരണം.  അവതരണത്തിന്റെ ആദ്യഘട്ടമായ അംബയുടെ പുറപ്പാടും നിർവഹണവും ഡിസംബർ 3, 4, 5 തീയതികളിൽ വൈകിട്ട്‌ 5.30ന് തൃശൂർ തെക്കേ സ്വാമിയാർ മഠത്തിൽ  നടക്കും.
സംസ്കൃത പണ്ഡിതൻ പ്രൊഫ. എണ്ണാഴി രാജൻ രചിച്ച അംബാപ്രശസ്തി എന്ന സംസ്കൃതനാടകമാണ് കൂടിയാട്ടമായി പരിണമിക്കുന്നത്.   കലാമണ്ഡലം സംഗീതയാണ് അംബാപ്രശസ്തി കൂടിയാട്ടം ചിട്ടപ്പെടുത്തിയത്‌.
പ്രണയഭാവത്തിൽ നിന്ന് പ്രതികാരദാഹത്തിലേക്ക് പരിവർത്തനപ്പെടുന്നതു വരെയുള്ള അംബയുടെ ജീവിതമാണ്   ഇതിവൃത്തം. നിർമിതി, ചൊല്ലിയാട്ടം എന്നിവ ആദ്യഘട്ടത്തിലും അംബാ പുറപ്പാട്, നിർവഹണം എന്നിവ രണ്ടാംഘട്ടത്തിലും അഞ്ചു ദിവസങ്ങൾകൊണ്ടുള്ള സമ്പൂർണാവതരണം അവസാനഘട്ടത്തിലും നിർവഹിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular